സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 5537 പേര്‍ക്ക്; 4683 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് ഇന്ന് 5537 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 727, കോഴിക്കോട് 696, മലപ്പുറം 617, ആലപ്പുഴ 568, എറണാകുളം 489, പാലക്കാട് 434, കൊല്ലം 399, തിരുവനന്തപുരം 386, കണ്ണൂര്‍ 346, കോട്ടയം 344, ഇടുക്കി 185, പത്തനംതിട്ട 138, കാസര്‍ഗോഡ് 108, വയനാട് 100 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.
25 കൊവിഡ് മരണങ്ങളും സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്താകെ കൊവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 1796 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 140 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4683 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 653 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 706, കോഴിക്കോട് 646, മലപ്പുറം 583, ആലപ്പുഴ 553, എറണാകുളം 254, പാലക്കാട് 264, കൊല്ലം 386, തിരുവനന്തപുരം 286, കണ്ണൂര്‍ 259, കോട്ടയം 337, ഇടുക്കി 137, പത്തനംതിട്ട 99, കാസര്‍ഗോഡ് 97, വയനാട് 76 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6119 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 304, കൊല്ലം 578, പത്തനംതിട്ട 165, ആലപ്പുഴ 371, കോട്ടയം 394, ഇടുക്കി 250, എറണാകുളം 1008, തൃശൂര്‍ 1062, പാലക്കാട് 299, മലപ്പുറം 569, കോഴിക്കോട് 786, വയനാട് 83, കണ്ണൂര്‍ 214, കാസര്‍ഗോഡ് 36 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 77,813 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,28,529 പേര് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.
Story highlights: Kerala Latest covid 19 Updates