സംസ്ഥാനത്ത് ഇന്ന് 5643 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 5643 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കോഴിക്കോട് 851, മലപ്പുറം 721, തൃശൂര്‍ 525, എറണാകുളം 512, കൊല്ലം 426, കോട്ടയം 399, പാലക്കാട് 394, ആലപ്പുഴ 381, തിരുവനന്തപുരം 370, കണ്ണൂര്‍ 277, ഇടുക്കി 274, പത്തനംതിട്ട 244, വയനാട് 147, കാസര്‍ഗോഡ് 122 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.
27 കൊവിഡ് മരണങ്ങളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 2223 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4951 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 571 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 801, മലപ്പുറം 688, തൃശൂര്‍ 513, എറണാകുളം 374, കൊല്ലം 424, കോട്ടയം 392, പാലക്കാട് 229, ആലപ്പുഴ 376, തിരുവനന്തപുരം 244, കണ്ണൂര്‍ 247, ഇടുക്കി 244, പത്തനംതിട്ട 173, വയനാട് 134, കാസര്‍ഗോഡ് 112 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5861 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 638, കൊല്ലം 152, പത്തനംതിട്ട 162, ആലപ്പുഴ 896, കോട്ടയം 215, ഇടുക്കി 148, എറണാകുളം 1001, തൃശൂര്‍ 293, പാലക്കാട് 338, മലപ്പുറം 776, കോഴിക്കോട് 733, വയനാട് 140, കണ്ണൂര്‍ 259, കാസര്‍ഗോഡ് 110 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 64,589 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,32,658 പേര് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.
Story highlights: Kerala Latest Covid updates