സംസ്ഥാനത്ത് തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് ഡിസംബര്‍ 8,10,14 തീയതികളില്‍

Kerala local body election

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടത്തും. ഡിസംബര്‍ 8,10,14 തീയതികളിലായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് രോഗബാധിതര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും പോസ്റ്റല്‍ വോട്ടിന് സൗകര്യം ഉണ്ടായിരിക്കും. നവംബര്‍ 12 ന് തെരഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കും.

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക. മാസ്‌ക്ക്, ഗ്ലൗസ്, സാനിറ്റൈസര്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിവ കര്‍ശനമായി നടപ്പിലാക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വാര്‍ത്താസമ്മേളനത്തില്‍ ഓര്‍മ്മപ്പെടുത്തി.

തെരഞ്ഞെടുപ്പ് ഇങ്ങനെ

ഒന്നാം ഘട്ടം -ഡിസംബര്‍ 8
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി,

രണ്ടാം ഘട്ടം- ഡിസംബര്‍ 10
കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്

മൂന്നാം ഘട്ടം ഡിസംബര്‍ 14
മലപ്പുറം കോഴിക്കോട് കണ്ണൂര്‍ കാസര്‍ഗോഡ്

Story highlights: Kerala local body election