‘ഷൂട്ടിങ് ഇടവേളകളിലെ സംഭാഷണങ്ങളും വിനോദങ്ങളും മിസ് ചെയ്യുന്നു’; കുഞ്ചാക്കോ ബോബന്
കൊവിഡ് 19 എന്ന മഹാമാരി വിവിധ മേഖലകളില്‍ തീര്‍ത്ത പ്രതിസന്ധി ചെറുതല്ല. സിനിമാ മേഖലകള്‍ വീണ്ടും സജീവമായെങ്കിലും കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സാമൂഹിക അകലം അടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അകമ്പടിയോടെയാണ് ചിത്രീകരണങ്ങള്‍ നടക്കുന്നത്.
കൊവിഡ് സാഹചര്യത്തില്‍ സിനിമാ ലൊക്കേഷനുകളില്‍ സംഭവിച്ച മാറ്റത്തെക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബന്. ഷൂട്ടിങ്ങ് ഇടവേളകളിലെ കൊച്ചു വര്‍ത്തമാനങ്ങളും അതില്‍ നിന്നും ഉടലെടുക്കുന്ന വിനോദങ്ങളും മിസ്സ് ചെയ്യുന്നു എന്ന് താരം പറഞ്ഞു. ഒരു അഭിമുഖത്തിലാണ് ഇക്കാര്യങ്ങളെക്കുറിച്ച് കുഞ്ചാക്കോ ബോബന് മനസ്സു തുറന്നത്.
അതേസമയം താരം കേന്ദ്ര കഥാപാത്രമായെത്തുന്നു നിഴല്‍ എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. എഡിറ്ററായ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് നിഴല്‍. നയന്‍താര ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നു.
എസ് സഞ്ജീവ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദീപക് ഡി മേനോന് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംവിധായകനായ അപ്പു ഭട്ടതിരിയും അരുണ്‍ലാല്‍ എസ്പിയും ചേര്‍ന്നാണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി പി, ഗണേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. സൂരജ് എസ് കുറുപ്പാണ് ചിത്രത്തിനു വേണ്ടി സംഗീതം ഒരുക്കുന്നത്.
Story highlights: Kunchacko Boban About the shooting sets