കുഞ്ചാക്കോ ബോബന്റെ പിറന്നാള്‍ ആഘോഷമാക്കി ‘നിഴല്‍’ അണിയറപ്രവര്‍ത്തകര്‍

മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബന്റെ പിറന്നാള്‍ ആഘോഷമാക്കി നിഴല്‍ അണിയറപ്രവര്‍ത്തകര്‍. നവംബര്‍ 2-നായിരുന്നു താരത്തിന്റെ ജന്മദിനം. കുഞ്ചാക്കോ ബോബന് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് നിഴല്‍. താരത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തെത്തിയിരുന്നു.
നിഴല്‍ സിനിമയുടെ സെറ്റില്‍ കേക്ക് മുറിച്ചാണ് കുഞ്ചാക്കോ ബോബന് പിറന്നാള്‍ ആഘോഷിച്ചത്. സഹതാരങ്ങളും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും താരത്തിന് ഒപ്പം ചേര്‍ന്നു. എഡിറ്ററായ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് നിഴല്‍. നയന്‍താര ചിത്രത്തില്‍ നായികയായെത്തുന്നു.
Read more: കെ എസ് ചിത്രയുടെ സ്വരമാധുരിയില്‍ പെര്‍ഫ്യൂം-ലെ ഗാനം: വീഡിയോ
എസ് സഞ്ജീവ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദീപക് ഡി മേനോന് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംവിധായകനായ അപ്പു ഭട്ടതിരിയും അരുണ്‍ലാല്‍ എസ്പിയും ചേര്‍ന്നാണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി പി, ഗണേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. സൂരജ് എസ് കുറുപ്പാണ് ചിത്രത്തിനു വേണ്ടി സംഗീതം ഒരുക്കുന്നത്.
Story highlights: Kunchacko Boban celebrate birthday Nizhal location