ഒരേ വേഷത്തിൽ അച്ഛനും മകനും- പിറന്നാൾ ആഘോഷ ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

നാൽപത്തിമൂന്നാം വയസിലേക്ക് കടന്ന ആഘോഷത്തിലായിരുന്നു നടൻ കുഞ്ചാക്കോ ബോബനും കുടുംബവും. ദിവസങ്ങൾക്ക് മുൻപ് തന്നെ സമൂഹമാധ്യമങ്ങളിൽ താരത്തിന്റെ പിറന്നാൾ ചർച്ചയായിരുന്നു. ആരാധകരും സുഹൃത്തുക്കളും ആശംസകൾ നേർന്ന് രംഗത്തെത്തി. ഇപ്പോഴിതാ, തനിക്ക് ലഭിച്ച സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുകയാണ് താരം.

‘സ്നേഹത്തിനും ആശംസകൾക്കും പ്രാർത്ഥനകൾക്കും എല്ലാവർക്കും നന്ദി.. എന്നെ വിളിച്ചവർ, സന്ദേശമയച്ചവർ, വിവിധ സ്ഥലങ്ങളിൽ എനിക്ക് വേണ്ടി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയ എല്ലാവര്ക്കും നന്ദി’ കുഞ്ചാക്കോ ബോബൻകുറിക്കുന്നു. കുറിപ്പിനൊപ്പം, പിറന്നാൾ ആഘോഷത്തിന്റെ ചിത്രവും നടൻ പങ്കുവെച്ചു.

ചിത്രത്തിൽ കുഞ്ചാക്കോ ബോബനൊപ്പം പ്രിയയും ഇസഹാക്കുമുണ്ട്. ഇസഹാക്കും കുഞ്ചാക്കോ ബോബനും ഒരേ ഡിസൈനിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ സുഹൃത്ത് കൂടിയായ നടൻ സൗബിൻ ഷാഹിർ, താരത്തിന് വേണ്ടി നിഴൽ സിനിമയുടെ സെറ്റിൽ പ്രത്യേക ബിരിയാണി ഒരുക്കിയിരുന്നു.

Read More: ഹാലോവീൻ പാർട്ടിക്ക് ഒരുങ്ങിയ അല്ലു അർജുന്റെ കുട്ടികൾ- ശ്രദ്ധനേടി രസകരമായ ചിത്രങ്ങൾ

അതേസമയം, സംസ്ഥാന അവാർഡ് ജേതാവ് അപ്പു എൻ ഭട്ടതിരി സംവിധാനം ചെയ്യുന്ന ‘നിഴൽ’ എന്ന ചിത്രത്തിന്റെഷൂട്ടിംഗിലാണ് കുഞ്ചാക്കോ ബോബൻ. ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ജോൺ ബേബി എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്. കൊച്ചിയിൽ ടീം ചിത്രീകരണം നടത്തുകയാണ്. നയൻ‌താരയാണ് നായിക.

Story highlights- kunchacko boban sharing birthday celebration photo