ലളിതം സുന്ദരം; ഇതുപോലൊരു വിവാഹമാണ് ഞങ്ങൾ ആഗ്രഹിച്ചത്, ചിത്രങ്ങൾ പങ്കുവെച്ച് ലിയോണ ലിഷോയ്
മലയാളികൾക്ക് ഏറെ സുപരിചിതയാണ് യുവതാരങ്ങളിൽ ശ്രദ്ധേയയായ ലിയോണ ലിഷോയ്. സിനിമ വിശേഷങ്ങൾക്കൊപ്പം കുടുംബവിശേഷങ്ങളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച സഹോദരന്റെ വിവാഹ ചിത്രങ്ങളാണ് ഏറെ ശ്രദ്ധനേടുന്നത്.
സഹോദരൻ ലയണൽ ലിഷോയുടെ വിവാഹം നവംബർ 25 നായിരുന്നു. വധു തനിയയാണ്. ഇരുവരുടെയും വിവാഹ റിസപ്ഷൻ അതിരപ്പള്ളിയിൽ വെച്ചാണ് നടത്തിയത്. പ്രകൃതിയോട് ഏറ്റവും അടുത്ത സ്ഥലത്ത് മനോഹരവും ലളിതവുമായ രീതിയിൽ സംഗീതത്തിന്റെ അകമ്പടിയോടെ വിവാഹം നടത്താനാണ് തങ്ങൾ ആഗ്രഹിച്ചിരുന്നതെന്നും അതുപോലെ നടന്നുവെന്നുമാണ് ലിയോണ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
ചലച്ചിത്രതാരമായ ലിഷോയിയുടെ മകളാണ് ലിയോണ ലിഷോയ്. ‘കലികാലം’ എന്ന ചിത്രത്തിലൂടെയാണ് ലിയോണ സിനിമ രംഗത്തേക്ക് പ്രവേശിച്ചത്. തുടർന്ന് ‘ജവാൻ ഓഫ് വെള്ളിമല’, ‘മായാനദി’, ‘ആൻമരിയ കലിപ്പിലാണ്’, ‘മറഡോണ’, ‘അതിരൻ’, ‘ഇഷ്ക്’ തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ ലിയോണ അവതരിപ്പിച്ചിട്ടുണ്ട്.
തമിഴിലും കന്നഡയിലുമടക്കം നിരവധി ചിത്രങ്ങളുമായി തിരക്കുള്ള താരമായി മാറിക്കഴിഞ്ഞു ലിയോണ.
Story Highlights: leona lishoy shares brother wedding photos