അസുഖബാധിതനായ അച്ഛനെ സഹായിക്കണം; ചിത്രങ്ങൾ വരച്ച് വിറ്റ് ഏഴ് വയസുകാരി, കൈയടിച്ച് സോഷ്യൽ മീഡിയ
ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം സന്തോഷത്തോടെ ജീവിക്കുന്നതിനിടയിലാണ് ഡീഗോ വെർനിക്കിനെത്തേടി അർബുദം എത്തുന്നത്. സിഡ്നിയിൽ ഒരു സാധാരണ കുടുംബത്തിൽ ജീവിച്ചിരുന്ന അദ്ദേഹത്തിന് ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു ചികിത്സാ ചിലവ്. ഇപ്പോഴിതാ അസുഖബാധിതനായ പിതാവിനെ സഹായിക്കുന്നതിനായി ചിത്രങ്ങൾ വരച്ച് വിൽക്കുകയാണ് ഏഴ് വയസുകാരിയായ മകൾ.
കഴിഞ്ഞ വർഷം മാർച്ചിലാണ് വീട്ടുമുറ്റത്ത് കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടയിൽ ഡീഗോ വിറയലോടെ താഴെ വീണത്. സുഹൃത്തുക്കളുടെ സഹായത്തോടെ പെട്ടന്ന് തന്നെ ഡീഗോയെ ആശുപത്രിയിൽ എത്തിച്ചു. അവിടുത്തെ പരിശോധനകൾക്ക് ശേഷമാണ് ഡീഗോയെ മറ്റൊരു ആശുപത്രിയിലേക്ക് എത്തിച്ചത്. നിരവധി പരിശോധനകൾക്ക് ശേഷമാണ് ഡീഗോയ്ക്ക് തലച്ചോറിൽ അർബുദമാണെന്ന് കണ്ടെത്തിയത്. ഡീഗോയുടെ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ പണം സമ്പാദിക്കുന്നതിനായി എന്തുചെയ്യണം എന്നറിയാതെ ഇരുന്ന കുടുംബത്തിന് തുണയായി മാറിയിരിക്കുകയാണ് ഡീഗോയുടെ ഏഴ് വയസുകാരി മകൾ ലൂണ.
Read also: അല്പം ബിസിയാണ്; 105- ആം വയസിലും കൃഷിയിൽ സജീവമായി ഒരു ‘അമ്മ
ചെറിയ ടവ്വലുകളിൽ ചിത്രങ്ങൾ വരച്ച ശേഷം അമ്മയുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ തന്റെ ചിത്രങ്ങൾ വിൽക്കുകയാണ് ലൂണ. അച്ഛനെ സഹായിക്കുന്നതിനായുള്ള കൊച്ചുകുഞ്ഞിന്റെ ഈ നന്മ മനസിനെ പിന്തുണച്ച് നിരവധിപ്പേരാണ് ലൂണയുടെ ടവ്വലുകൾ വാങ്ങിക്കുന്നത്. നിരവധി സുമനസുകളുടെ സഹായത്തോടെ മോശമല്ലാത്തൊരു തുകയും സമ്പാദിച്ചുകഴിഞ്ഞു ഈ കുടുംബം. ഇപ്പോഴിതാ ഡീഗോയുടെ ശസ്ത്രക്രിയയ്ക്കുള്ള തയാറെടുപ്പിലാണ് ഈ കുടുംബം.
Story Highlights: little girl raised fund to save her father