ശ്രദ്ധേയമായി മലയാളത്തിലെ ഇതിഹാസ താരത്തിന്റെ കുട്ടിക്കാല ചിത്രം

November 1, 2020
Madhu childhood photo

സിനിമയില്‍ അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്രതാരങ്ങളുടെ കുട്ടിക്കാല ചിത്രം പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. അത്തരത്തിലൊരു ചിത്രമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശ്രദ്ധ നേടുന്നത്. മലയാള ചലച്ചിത്ര ലോകത്തെ ഇതിഹാസ താരം മധുവിന്റേതാണ് ഈ കുട്ടിക്കാല ചിത്രം.

സ്വയസിദ്ധമായ അഭിനയ ശൈലികൊണ്ട് സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് മധു. അതും പ്രേംനസീറും സത്യനുമൊക്കെ സിനിമയില്‍ നിറഞ്ഞു നിന്ന കാലത്ത്. വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതല്‍ക്കേ നാടക രംഗത്ത് സജീവമായിരുന്നുവെങ്കിലും അല്‍പകാലത്തേക്ക് കലാപ്രവര്‍ത്തനങ്ങള്‍ക്ക് അവധി നല്‍കി അദ്ദേഹം പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട് മധു.

വെള്ളിത്തിരയില്‍ മധു അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ നിരവധിയാണ്. ചെമ്മീന്‍ എന്ന ചിത്രമായിരുന്നു മലയാളത്തില്‍ മധുവിനെ അടയാളപ്പെടുത്തിയ ചിത്രം. പ്രണയാര്‍ദ്രമായി ജീവിച്ച പരീക്കുട്ടി മലയാളികളുടെ ഹൃദയത്തില്‍ നിന്നും ഇന്നും നടന്നകന്നിട്ടില്ല.

Story highlights: Madhu childhood photo