ഇത് മലയാളികളുടെ ഇഷ്ടതാരങ്ങളായ സഹോദരന്മാർ; ശ്രദ്ധനേടി പഴയകാല ചിത്രം
ചലച്ചിത്ര താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾക്ക് കാഴ്ചക്കാർ ഏറെയാണ്. പ്രിയതാരങ്ങളുടെ സിനിമ വിശേഷങ്ങൾ പോലെത്തന്നെ അവരുടെ കുടുംബവിശേഷങ്ങൾ അറിയാനും പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ്. ഇപ്പോഴിതാ അത്തരത്തിൽ രണ്ട് സഹോദരന്മാരുടെ പഴയകാല ചിത്രമാണ് സോഷ്യൽ ലോകത്ത് ഏറെ ശ്രദ്ധ നേടുന്നത്. മലയാള സിനിമയിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക സ്വീകാര്യനായി മാറിയ ഫഹദ് ഫാസിലിന്റേയും സഹോദരൻ ഫർഹാൻ ഫാസിലിന്റേയും കുട്ടിക്കാല ചിത്രങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
ബാലതാരമായി വെള്ളിത്തിരയിൽ അരങ്ങേറിയ താരമാണ് ഫഹദ് ഫാസിൽ.പപ്പയുടെ സ്വന്തം അപ്പൂസ്, എന്റെ സൂര്യ പുത്രിയ്ക്ക്, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി അരങ്ങേറിയ താരം നായകനായി എത്തിയ ചിത്രമാണ് കൈയെത്തും ദൂരത്ത്. പിന്നീട് നീണ്ട ഇടവേളയ്ക്ക് ശേഷമാണ് താരം വെള്ളിത്തിരയിൽ സജീവമായത്.
അതേസമയം ഫഹദിന്റേതായി അവസാനം വെള്ളിത്തിരയിൽ എത്തിയ ചിത്രമാണ് സി യൂ സൂൺ. മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. ഫഹദിനെ നായകനാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മാലിക് എന്ന ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. 25 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രമാണ് മാലിക്. ചിത്രത്തിന് വേണ്ടിയുള്ള ഫഹദിന്റെ ലുക്കും ചലച്ചിത്ര ലോകത്ത് ഏറെ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. ഈ സിനിമയ്ക്കായി 20 കിലോയോളമാണ് ഫഹദ് കുറച്ചത്. ചിത്രത്തിൽ 57 വയസുകാരന്റെ വേഷത്തിലാണ് ഫഹദ് ഫാസിൽ എത്തുന്നത്. തുറയിലാശാനായാണ് ഫഹദ് ചിത്രത്തിൽ എത്തുന്നത്. സുലൈമാൻ എന്നാണ് കഥാപാത്രത്തിന്റെ പേര്.
ഫഹദിന്റെ സഹോദരൻ ഫർഹാൻ ഫാസിലും സിനിമ രംഗത്തേക്ക് ചുവടിവെച്ചു കഴിഞ്ഞു. ‘ഞാൻ സ്റ്റീവ് ലോപ്പസ്’ എന്ന രാജീവ് രവി ചിത്രത്തിലൂടെയാണ് ഫർഹാൻ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്.
Story Highlights: malayalam actors childhood photo