എഡിറ്റിങ് സ്യൂട്ടില്‍ നിന്നും ‘ലളിതവും സുന്ദരവുമായ’ ഒരു ചിരി
മധു വാര്യരുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ആദ്യ ചിത്രമാണ് ലളിതം സുന്ദരം. കൊവിഡ് പ്രതിസന്ധിമൂലം സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. ചിത്രീകരണം പുനഃരാരംഭിക്കുന്നതിനുവേണ്ടി കാത്തിരിക്കുന്നു എന്നു കുറിച്ചുകൊണ്ട് മഞ്ജു വാര്യര്‍ മനോഹരമായ ഒരു ചിത്രം പങ്കുവെച്ചു. ‘ലളിതം സുന്ദരം’ എന്ന ചിത്രത്തില്‍ ബിജു മേനോനും മഞ്ജു വാര്യരുമാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. എഡിറ്റിങ് മുറിയില്‍ നിന്നും പകര്‍ത്തിയതാണ് ഈ ചിത്രം.
പ്രമോദ് മോഹന്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ബിജു മേനോന്‍ നായകനായ ‘ഒരായിരം കിനാക്കള്‍’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് പ്രമോദ് മോഹന്‍. മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സ് സെഞ്ചുറിയുമായി ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. 2020 ഫെബ്രുവരിയില്‍ ‘ലളിതം സുന്ദരം’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. എന്നാല്‍ കൊവിഡ് മൂലം മാര്‍ച്ചില്‍ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവയ്ക്കുകയായിരുന്നു. നിലവില്‍ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.
Read more: നിഴലില്‍ ഒരു പ്രധാന കഥാപാത്രമായി ഐസിന്‍ ഹാഷും
വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ അഭിനയ രംഗത്തും മികവ് തെളിയിച്ചിട്ടുള്ള താരമാണ് മധു വാര്യര്‍. വാണ്ടഡ്, കാമ്പസ്, നേരറിയാന്‍ സിബിഐ, പറയാം, ഇമ്മിണി നല്ലൊരാള്‍, ഇരുവട്ടം മണവാട്ടി, പൊന്മുടി പുഴയോരത്ത്, ഹലോ, റോമിയോ, പത്താം അധ്യായം, സ്വ ലേ തുടങ്ങി നിരവധി ചിത്രങ്ങളില്‍ മധു വാര്യര്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
Story highlights: Manju Wrrier about Lalitham Sundaram Film