‘ഒരു ലഞ്ച് ബ്രേക്കില്‍ ഒപ്പിച്ച പരിപാടി’; ബിഗ് ബി ഓര്‍മ്മകളില്‍ മനോജ് കെ ജയന്‍

Manoj K Jayan Shares Big B Memory

സിനികള്‍ക്കൊപ്പം തന്നെ ചലച്ചിത്ര താരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കു വയ്ക്കുന്ന സിനിമാ ഓര്‍മ്മകളും പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. ബിഗ് ബി എന്ന സിനിമയുടെ ഓര്‍മ്മ നിറയ്ക്കുന്ന ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് മനോജ് കെ ജയന്‍. ചിത്രത്തില്‍ എഡ്ഡി ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രത്തേയാണ് മനോജ് കെ ജയന്‍ അവതരിപ്പിച്ചത്. ഷൂട്ടിന്റെ ലഞ്ച് ബ്രേക്കിനിടെ ഒപ്പിച്ച പരിപാടി എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചത്.

മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം നിര്‍വഹിച്ച ‘ബിഗ് ബി’ എന്ന ചിത്രത്തിന്റെ തുടര്‍ച്ചയായി ‘ബിലാല്‍’ എന്ന സിനിമയും അണിയറയില്‍ ഒരുങ്ങുന്നുണ്ട് 2007-ലാണ് ‘ബിഗ് ബി’ തിയേറ്ററുകളിലെത്തിയത്. 2005-ല്‍ പ്രദര്‍ശനത്തിനെത്തിയ ഹോളിവുഡ് ചിത്രം ‘ഫോര്‍ ബ്രദേഴ്സി’ന്റെ അനൗദ്യോഗിക റീമേക്കായിരുന്നു ‘ബിഗ് ബി’. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയേറ്ററുകളില്‍ ‘ബിഗ് ബി’ നേടിയതും. ചിത്രത്തിലെ ഡയലോഗുകള്‍ ചലച്ചിത്ര ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഉണ്ണി ആര്‍ ആയിരുന്നു ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്. ദൃശ്യമികവിലും ‘ബിഗ് ബി’ ശ്രദ്ധ നേടി.

Read more: മമ്മൂട്ടി നായകനായി ‘ബിലാല്‍’; ചിത്രീകരണം ഫെബ്രുവരിയില്‍

കൊച്ചി ആസ്ഥാനമായിട്ടുള്ളതാണ് ‘ബിഗ് ബി’ എന്ന ചിത്രത്തിന്റെ കഥ. സാമൂഹ്യ പ്രവര്‍ത്തകയായ മേരി ടീച്ചര്‍ എന്ന് അറിയപ്പെടുന്ന മേരി ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രത്തിന്റെ കൊലപാതകത്തോടെയാണ് സിനിമയുടെ ആരംഭം. ചിത്രത്തില്‍ ബിലാല്‍ എന്നാണ് മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്.

Story highlights: Manoj K Jayan Shares Big B Memory