മാര്‍ക്കോണി മത്തായി തമിഴിലേയ്ക്ക്; ‘കാതല്‍ കഥൈ’ ഒരുങ്ങുന്നു

November 24, 2020
Marconi Mathai Remake In Tamil

തമിഴകത്ത് മാത്രമല്ല മലയാളക്കരയിലും ഏറെ ആരാധകരുള്ള താരമാണ് വിജയ് സേതുപതി. താരം മലയാളത്തിലേക്കും അരങ്ങേറ്റം കുറിച്ച ചിത്രമാണ് മാര്‍ക്കോണി മത്തായി. മലയാളികളുടെ പ്രിയതാരം ജയറാമും ചിത്രത്തില്‍ കേന്ദ്ര ഖഥാപാത്രമായെത്തി. ചിത്രത്തിന്റെ തമിഴ് റീമേക്കും ഒരുങ്ങുന്നുണ്ട്. കാതല്‍ കഥൈ എന്നാണ് തമിഴ് പതിപ്പിന്റെ പേര്.

പരസ്യചിത്രങ്ങളുടെ സംവിധാനത്തിലൂടെ ശ്രദ്ധേയനായ സനില്‍ കളത്തില്‍ കഥയെഴുതി സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ് ‘മാര്‍ക്കോണി മത്തായി’. ‘ എന്റെ തമിഴ് ചിത്രം കാതല്‍ കഥൈ സൊല്ലവാ യുടെ ജോലികള്‍ പുരോഗമിയ്ക്കുന്നു. മാര്‍ക്കോണി മത്തായിയുടെ റീമേക്ക് ആണ് ചിത്രം. ജമിനി ഫിലിംസ് ആണ് നിര്‍മ്മാണം വിജയ് സേതുപതിയും ജയറാമിനും ആത്മീയ-യ്ക്കും ഒപ്പം നകുലും ഋതിക സെന്നും നായികാനായകന്മാരാകും ശരത്ത് ആണ് സംഗീതം ചിത്രം പൊങ്കലിന് തിയറ്ററുകളില്‍ എത്തും’. തമിഴ് പതിപ്പിനെക്കുറിച്ച് സംവിധായകന്‍ സനില്‍ കളത്തില്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

Read more: ജാക്ക് ആന്‍ഡ് ജില്ലില്‍ മഞ്ജു വാര്യരുടെ പാട്ടും; വിശേഷം പങ്കുവെച്ച് പൃഥ്വിരാജ്: വീഡിയോ

റേഡിയോയിലൂടെ പാട്ടിനെ പ്രണയിച്ച സെക്യൂരിറ്റിക്കാരന്‍ മാര്‍ക്കോണി മത്തായിയുടെ കഥയാണ് ചിത്രം പറയുന്നത്. മത്തായിക്ക് റേഡിയോയുമായുള്ള പ്രണയമാണ് ആ കഥാപാത്രത്തിന് റേഡിയോ കണ്ടുപിടിച്ച മാര്‍ക്കോണിയുടെ പേരും ഒപ്പം ചേര്‍ത്തത്. ജയറാമിനും വിജയ് സേതുപതിക്കുമൊപ്പം റേഡിയോയ്ക്കും ഈ സിനിമയില്‍ പ്രാധാന്യം ഉണ്ട്.

Story highlights: Marconi Mathai Remake In Tamil