40 മില്യൺ കാഴ്ചക്കാരുമായി ‘മാസ്റ്റർ’ ടീസർ; വിജയ് ചിത്രത്തിനായി കാത്തിരിപ്പോടെ ആരാധകർ
തമിഴകത്തിന്റെ ഇളയദളപതി വിജയ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മാസ്റ്റർ. ‘കൈതി’ക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തിൽ വിജയ് സേതുപതിയും എത്തുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ് ദീപാവലി ദിനത്തിൽ പങ്കുവെച്ച ചിത്രത്തിന്റ ടീസർ. ഇതിനോടകം ചിത്രത്തിന്റെ ടീസർ കണ്ടത് 40 മില്യണിലധികം ആളുകളാണ്. ചുരുങ്ങിയ ദിവസങ്ങൾക്കൊണ്ട് ഇത്രയധികം കാഴ്ചക്കാരെ നേടിയ ടീസർ യുട്യൂബിൽ ട്രെൻഡിങ് ആയി തുടരുകയാണ്.
അതേസമയം തിയേറ്ററുകളിൽ മികച്ച വിജയം നേടിയ കൈതിക്ക് ശേഷം പുതിയ ചിത്രവുമായി സംവിധായകൻ എത്തുമ്പോൾ വാനോളം പ്രതീക്ഷയിലാണ് ആരാധകർ. വിദ്യാഭ്യാസ രംഗത്തെ അഴിമതിയാണ് ചിത്രത്തിന്റെ ഇതിവൃത്തം. കോളജ് പ്രൊഫസറുടെ വേഷത്തിലാണ് വിജയ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിജയും വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് മാസ്റ്റർ.
Read also:‘വെള്ളി നിലാ തുള്ളികളോ’; മലയാളികളുടെ പ്രിയഗാനത്തിന് മനോഹരമായൊരു കവർ വേർഷൻ, ശ്രദ്ധനേടി സംഗീത വീഡിയോ
മാളവിക മോഹനൻ, ആൻഡ്രിയ ജെർമിയ, അർജുൻ ദാസ്, ശന്തനു ഭാഗ്യരാജ്, ഗൗരി കൃഷ്ണൻ തുടങ്ങിയവർ ചിത്രത്തിൽ അണിനിരക്കുന്നു. ഡൽഹിയിലും കർണാടകയിലും ചെന്നൈയിലുമായാണ് ചിത്രീകരണം നടക്കുന്നത്. അനിരുദ്ധ് രവിചന്ദർ നിർമിക്കുന്ന ചിത്രത്തിന് സത്യൻ സൂര്യനാണ് സംഗീതം ഒരുക്കുന്നത്. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന പോസ്റ്ററുകളും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.
Story Highlights: Master Official Teaser hits 4 million views