ആത്മവിശ്വാസത്തിന്റെ സന്ദേശവുമായി ‘മെറ്റമോർഫോസിസ്’; ആസ്വാദകഹൃദയംതൊട്ട് ഒരു സംഗീത ആൽബം

സംഗീത പ്രേമികൾക്ക് ആസ്വാദനത്തിന്റെ വേറിട്ട ഭാവങ്ങൾ സമ്മാനിക്കുകയാണ് ഒരു സംഗീത ആൽബം… ‘മെറ്റമോർഫോസിസ്’ എന്ന പേരിൽ ഒരുക്കിയിരിക്കുന്ന ആൽബം ഇതിനോടാകം തന്നെ സമൂഹമാധ്യമങ്ങളിൽ അടക്കം ശ്രദ്ധ നേടിക്കഴിഞ്ഞു. മനോഹരമായ സംഗീതത്തിലൂടെ, ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധിഘട്ടങ്ങളെ നേരിടാനുള്ള ആത്മവിശ്വാസം കൂടി പകരുകയാണ് ഈ ആൽബം.

ചലച്ചിത്രതാരം മഞ്ജു വാര്യരാണ് സമൂഹമാധ്യമങ്ങളിലൂടെ ഈ വീഡിയോ ഗാനം പങ്കുവെച്ചിരിക്കുന്നത്. ‘കൊറോണക്കാലത്തെ ആശങ്കയും അരക്ഷിതാവസ്ഥയും മുന്‍നിര്‍ത്തി വിഷാദത്തിലേക്കു കൂപ്പു കുത്തുന്ന കലാകാരന്മാര്‍ക്ക് ആത്മവിശ്വാസത്തിന്റെ സന്ദേശവുമായി എത്തുകയാണ് ഈ സംഗീത ആൽബം. എല്ലാ കലാരന്മാര്‍ക്കും വേണ്ടി… ഈ സമയവും കടന്നു പോകും’ എന്ന് കുറിച്ചുകൊണ്ടാണ് മഞ്ജു വാര്യർ ആൽബം പങ്കുവെച്ചിരിക്കുന്നത്.

Read also:‘എന്റെ ഭ്രാന്തന്‍ പ്രതിഭ സമാധാനത്തോടെ വിശ്രമിക്കുന്നു’: ഫുട്‍ബോൾ ദൈവത്തിന്റെ ഓർമയിൽ ലോകം

റോണി ആന്റണിയും സാമി വാസും ചേർന്നാണ് സംഗീത വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. 10’ ക്ലോക്ക് നിര്‍മിക്കുന്ന ആല്‍ബത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് സിവിയാണ്. മാളു, അനന്ദു, ആദർശ്, ശ്രീകുമാർ, ശ്രദ്ധ സുനീഷ്,വൈഷ്ണവ്, മായ സതീഷ്, വീണ വിജയൻ തുടങ്ങിയവരാണ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.

പ്രമേയത്തിലെ വ്യത്യസ്തതയും അവതരണത്തിലെ മനോഹാരിതയുമാണ് ആൽബത്തിന് കൂടുതൽ പ്രേക്ഷക പ്രീതി നേടിക്കൊടുക്കുന്നത്.

Story Highlights:Metamorphosis Music Video