പതിനാല് ആൺകുട്ടികൾക്ക് ശേഷം ജനിച്ച പെൺകുഞ്ഞ്; സന്തോഷത്തിൽ കുടുംബം
മിഷിഗൺ സ്വദേശിയായ ജെയ്- കെയ്റ്റ്‌റി ഷ്വാന്‍ഡെറ്റ് ദമ്പതികളുടെ കുടുംബം വളരെയധികം പ്രസിദ്ധമാണ്. കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം കൊണ്ടാണ് ഈ കുടുംബം ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ജെയ്- കെയ്റ്റ്‌റി ദമ്പതികൾക്ക് പതിനഞ്ചാമത്തെ കുട്ടി കൂടി ഉണ്ടായതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ ഈ കുടുംബം. പതിനാല് ആൺകുട്ടികൾക്ക് ശേഷം പിറന്ന പെൺകുഞ്ഞിന്റെ ജന്മം ഏറെ ആഘോഷമാക്കിയിരിക്കുകയാണ്സഹോദരന്മാർ. മാഗി ജെയ്ൻ എന്നാണ് പെൺകുഞ്ഞിന് പേര് നൽകിയിരിക്കുന്നത്.
1993 ലായിരുന്നു ജെയ്- കെയ്റ്റ്‌റി ദമ്പതികളുടെ വിവാഹം. ഹൈസ്‌കൂൾ മുതൽ പ്രണയത്തിലായിരുന്ന ഇരുവരും കോളജ് പഠനകാലത്താണ് വിവാഹിതരായത്. ബിരുദം പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇരുവർക്കും ആദ്യ കുഞ്ഞ് ജനിക്കുന്നത്. ഇവരുടെ ആദ്യത്തെ മകൻ ടെയ്‌ലറിന് ഇപ്പോൾ 28 വയസുണ്ട്. കഴിഞ്ഞ മാസമായിരുന്നു ടെയ്‌ലറിന്റെ വിവാഹം. അതേസമയം വീട്ടിൽ പുതിയ അതിഥി എത്തിയ സന്തോഷത്തിലാണ് ടെയ്‌ലർ ഉൾപ്പെടെയുള്ള സഹോദരന്മാർ.
Read also:വിചിത്രമായ ആചാരങ്ങളുമായി ഒരു ‘പെൺ സാമ്രാജ്യം’- മൊസുവോ ജനതയുടെ ജീവിതം
ഈ വർഷം നിരവധി കാരണങ്ങൾകൊണ്ട് മറക്കാൻ കഴിയാത്തതാണ്. എന്നാൽ മാഗി ജെയ്ൻ ഞങ്ങളുടെ കുടുംബത്തിലേക്ക് അതിഥിയായി എത്തിയതിൽ വലിയ സന്തോഷമുണ്ട്, ഞങ്ങൾക്ക് ലഭിച്ച ഏറ്റവും വലിയ സന്തോഷമാണ് മാഗി എന്നും പിതാവ് ജെയ് പറഞ്ഞു. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഈ കുടുംബത്തിൽ ഒരു പെൺകുഞ്ഞ് പിറന്നത്.
Story Highlights: Michigan couple who has 14 sons welcomed their first daughter