പുതിയ പരീക്ഷണങ്ങളുമായി ലാലേട്ടൻ; സമൂഹമാധ്യമങ്ങളിൽ തരംഗമായി ചിത്രങ്ങൾ
സിനിമ വിശേഷങ്ങൾക്കപ്പുറം ചലച്ചിത്ര താരങ്ങളുടെ കുടുംബവിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലാകുകയാണ് മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാലിൻറെ പാചക പരീക്ഷണങ്ങളുടെ ചിത്രങ്ങൾ. ഭാര്യ സുചിത്രയ്ക്കും സുഹൃത്തുക്കൾക്കുമൊപ്പമാണ് മോഹൻലാൽ കുക്കിങ് ചെയ്യുന്നത്. മോഹൻലാൽ പാചകം ചെയ്ത ഭക്ഷണം രുചിച്ചുനോക്കുന്ന സുചിത്രയേയും ചിത്രങ്ങളിൽ കാണുന്നുണ്ട്.
അതേസമയം മോഹൻലാലിന്റേതായി ചിത്രീകരണം പൂർത്തിയായി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് ദൃശ്യം 2. തിയേറ്ററുകളില്‍ കൈയടി നേടി മികച്ച പ്രേക്ഷക സ്വീകാര്യത സ്വന്തമാക്കിയ ചിത്രമാണ് ‘ദൃശ്യം’. ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രം 2013-ലാണ് പ്രദര്‍ശനത്തിനെത്തിയത്. ബോക്സ് ഓഫീസ് ചരിത്രത്തില്‍ത്തന്നെ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയും ചെയ്തു ദൃശ്യം എന്ന സിനിമ. ചിത്രത്തിന് രണ്ടാം ഭാഗം എത്തുമ്പോൾ ഏറെ ആവേശത്തിലാണ് ആരാധകർ.
Read also:‘വെള്ളി നിലാ തുള്ളികളോ’; മലയാളികളുടെ പ്രിയഗാനത്തിന് മനോഹരമായൊരു കവർ വേർഷൻ, ശ്രദ്ധനേടി സംഗീത വീഡിയോ
മോഹൻലാലിന്റേതായി ഒരുങ്ങുന്ന ചിത്രമാണ് റാം. തൃഷയാണ് ചിത്രത്തിൽ മോഹൻലാലിനൊപ്പം വേഷമിടുന്നത്. സംവിധായകൻ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രവും താരത്തിന്റേതായി ഒരുങ്ങുന്നുണ്ട്. ലോക്ക് ഡൗണിന് ശേഷം വിപുലമായ ആക്ഷൻ രംഗങ്ങളുമായാണ് ബി ഉണ്ണികൃഷ്ണൻ ചിത്രം ഒരുങ്ങുന്നത്. ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രം ഗ്രാമീണ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. 2021 ഓണം റിലീസ് ലക്ഷ്യമിടുന്ന ചിത്രത്തിൽ സായ് കുമാർ, സിദ്ദിഖ്, വിജയരാഘവൻ, അശ്വിൻ കുമാർ എന്നിവരും അഭിനയിക്കുന്നുണ്ട്. ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രവും താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്നുണ്ട്.
Story Highlights: mohanlal cooking experiment viral pic