‘ഒരുപാട് വേദന അനുഭവിച്ചാണ് മമ്മൂട്ടി ആ കഥാപാത്രം ചെയ്തത്’: ന്യൂഡല്‍ഹിയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് ജൂബിലി ജോയ്
സിനിമയില്‍ എക്കാലത്തും വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്രതാരമാണ് മമ്മൂട്ടി. അവതരിപ്പിക്കുന്ന ഓരോ കഥാപാത്രത്തെയും താരം അതിന്റെ പരിപൂര്‍ണ്ണതയിലെത്തിക്കുന്നു. ഒരു കഥാപാത്രത്തിനുവേണ്ടിയുള്ള മമ്മൂട്ടിയുടെ അര്‍പ്പണബോധത്തെ വ്യക്തമാക്കുകയാണ് നിര്‍മാതാവ് ജൂബിലി ജോയ് (ജോയ് തോമസ്). മലയാള സിനിമയിലേക്ക് മമ്മൂട്ടി ശക്തമായ തിരിച്ചുവരവ് നടത്തിയ ന്യൂഡല്‍ഹി എന്ന ചിത്രത്തിന്റെ ഓര്‍മ്മകളാണ് ഒരു അഭിമുഖത്തില്‍ ജൂബിലി ജോയ് പങ്കുവെച്ചത്.
1987-ല്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രമാണ് ന്യൂഡല്‍ഹി. ജോഷിയാണ് ചിത്രത്തിന്റെ സംവിധായകന്. ഡെന്നീസ് ജോസഫ് തിരക്കഥ ഒരുക്കിയിരിക്കുന്നു. ജൂബിലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോയ് തോമസ് ആണ് ചിത്രം നിര്‍മിച്ചത്.
Read more: അറിയണം ‘ബൈക്ക് ആംബുലന്‍സ് ദാദ’ എന്ന മനുഷ്യ സ്നേഹിയുടെ കഥ
‘മമ്മൂട്ടി ആ സിനിമയ്ക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു. പകല്‍ സമയത്ത് ഒടിഞ്ഞ കാലിന്റെ ഉപകരണം വെച്ചു നടക്കുന്നതിനാല്‍ രാത്രിയില്‍ കുഴമ്പിട്ട് തിരുമ്മേണ്ടതായി വന്നു. ഒരുപാട് വേദന അനുഭവിച്ചാണ് മമ്മൂട്ടി ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. അദ്ദേഹം ഉള്‍പ്പെടെ എല്ലാവരും നല്ല രീതിയില്‍ സഹകരിചച്ചതുകൊണ്ട് മാത്രമാണ് ആ സിനിമ നടന്നതും’ ജൂബിലി ജോയ് പറയുന്നു.
പത്രപ്രവര്‍ത്തകനായ കൃഷ്ണമൂര്‍ത്തി എന്ന കഥാപാത്രത്തെയാണ് ന്യൂഡല്‍ഹി എന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്. അഴിമതിക്കാരായ രണ്ട് രാഷ്ട്രീയ പ്രവര്‍ത്തകരുടെ ദുഷ്ചെയ്തികള്‍ പുറംലോകത്തെ അറിയിച്ചതിനെ തുടര്‍ന്ന് കൃഷ്ണൂര്‍ത്തി ജയിലിലടയ്ക്കപ്പെട്ടു. ജയിലില്‍ വെച്ച് കാലുകള്‍ നഷ്ടമായ കൃഷ്ണമൂര്‍ത്തി പുറത്തിറങ്ങിയ ശേഷം പ്രതികാരം ചെയ്യുന്നതാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം.
Story highlights: Mammootty New Delhi Malayalam Movie, Jubilee Joy shares memories