ആഴക്കടലില്‍ വിസ്മയങ്ങളുമായി അതിഭീകരന്‍ പവിഴപ്പുറ്റ്: കൗതുക വീഡിയോ
പ്രകൃതിയിലെ വിസ്മയങ്ങള്‍ ഏറെയാണ്. പലപ്പോഴും മനുഷ്യ നിര്മിതകളേക്കാള് ഭംഗി കൂലുതലുണ്ട് പ്രകൃതിയില്‍ സ്വയം രൂപപ്പെട്ട ചില വിസ്മയങ്ങള്‍ക്ക്. അത്തരത്തിലൊരു അത്ഭുതസൃഷ്ടി കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം. പാരിസിലെ ഈഫല്‍ ഗോപുരത്തേക്കാള്‍ ഉയരത്തിലുള്ള ഒരു പവിഴപ്പുറ്റാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
നൂറ് വര്‍ഷത്തിനിടെ ഇത് ആദ്യമയാണ് ഇത്രയേറെ വലിപ്പത്തിലുള്ള ഒരു പവിഴപ്പുറ്റ് കണ്ടെത്തുന്നതും. 500 മീറ്ററോളം ഉയരമുണ്ട് ഈ ഭീമന് പവിഴപ്പുറ്റിന്. ഓസ്ട്രോലിയയില്‍ നിന്നുമാണ് ഈ പവിഴപ്പുറ്റ് കണ്ടെത്തിയിരിക്കുന്നത്. അതും ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് ശൃംഖലയായ ഗ്രേറ്റ് ബാരിയര്‍ റീഫിന്റെ വടക്കേ അറ്റത്തു നിന്നും.
ഒന്നര കിലോമീറ്ററോളം ദൂരത്തായാണ് പവിഴപ്പുറ്റ് വ്യാപിച്ചുകിടക്കുന്നത്. കടലിന്റെ അടിത്തട്ടില്‍ മാപ്പിങ് നടത്തുന്നതിനിടെ ജെയിംസ് കുക്ക് സര്‍വകലാശാലയിലെ ഗവേഷകരാണ് പവിഴപ്പുറ്റ് കണ്ടെത്തിയത്. ഡോക്ടര്‍ റോബിന്ഡ ബീമാന് ആണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയത്.
Story highlights: Newly Discovered 500m Tall Reef