ദാറ്റ് കുഞ്ചാക്കോ ബോബന് മൊമന്റ്; നിഴല്‍ ലൊക്കേഷനിലെ ഒരു രസക്കാഴ്ച
‘കുഞ്ചാക്കോ ബോബനല്ലേ..? അല്ല അമിതാഭ് ബച്ചന്’ ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തില്‍ ആസിഫ് അലിയോട് മാമുക്കോയ ചോദിക്കുന്ന ഈ ഡയലോഗ് മലയാളികള്‍ മറക്കാന്‍ ഇടയില്ല. ഇപ്പോഴിതാ ഈ ഡയലോഗ് രംഗം പുനരവതരിപ്പിച്ചിരിക്കുകയാണ് സാക്ഷാല്‍ കുഞ്ചാക്കോ ബോബന് തന്നെ.
താരം തന്നെയാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതും. കുഞ്ചാക്കോ ബോബന് നായകനായെത്തുന്ന നിഴല്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ളതാണ് ഈ രസക്കാഴ്ച. എഡിറ്ററായ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് നിഴല്‍. നയന്‍താര ചിത്രത്തില്‍ നായികയായെത്തുന്നു.
എസ് സഞ്ജീവ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദീപക് ഡി മേനോന് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംവിധായകനായ അപ്പു ഭട്ടതിരിയും അരുണ്‍ലാല്‍ എസ്പിയും ചേര്‍ന്നാണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി പി, ഗണേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. സൂരജ് എസ് കുറുപ്പാണ് ചിത്രത്തിനു വേണ്ടി സംഗീതം ഒരുക്കുന്നത്.
Story highlights: Nizhal Location video