കൊറോണക്കാലത്ത് ശരീരത്തിന് വേണം കൃത്യമായ വ്യായാമം

November 3, 2020

കൊറോണ വൈറസും ലോക്ക് ഡൗണുമെല്ലാം കടുത്ത മാനസീക സമ്മർദ്ദങ്ങളിലേക്കാണ് പലരെയും എത്തിക്കുന്നത്. ഇതിന് പ്രതിവിധിയായി പലരും മൊബൈൽ ഫോണുകളെയും ടെലിവിഷനെയും മാത്രമായിരിക്കും ആശ്രയിക്കുക. ഇത് പൊണ്ണത്തടി പോലുള്ള അസുഖങ്ങൾക്കും കാരണമാകും. ഈ അവസരത്തിൽ ശരീരത്തിനും മനസിനും ഏറെ ഉന്മേഷവും സന്തോഷവും നൽകുന്നതിൽ യോഗയും വ്യായാമവും വലിയ പങ്കുവഹിക്കുന്നുണ്ട്.

ദിവസവും കുറഞ്ഞത് ഒരു മണിക്കൂര്‍ എങ്കിലും വ്യായാമം ചെയ്യണം. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഇതുവഴി മാനസീക സമ്മര്‍ദ്ദം കുറയുന്നു. ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം ലഭ്യമാകാനും വ്യായാമം സഹായിക്കുന്നു. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും വ്യായാമം നല്ലൊരു പ്രതിവിധിയാണ്. സ്ഥിരമായി വ്യായാമം ചെയ്യുന്നവര്‍ക്ക് ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍ സാധിക്കുന്നു. കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും വ്യായാമം സഹായിക്കും. ദിവസേനയുള്ള വ്യായാമം കരളിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. 

Read also: കൊവിഡ് കാലത്ത് നിർബന്ധമായും ദിവസേന വൃത്തിയാക്കേണ്ട വസ്തുക്കൾ

വ്യായാമം ചെയ്യുന്നതിനൊപ്പം ഭക്ഷണവും നിയന്ത്രിക്കേണ്ടതുണ്ട്. വ്യായാമം ചെയ്യും മുൻപ് എന്താണ് കഴിക്കേണ്ടതെന്നും ഒഴിവാക്കേണ്ടതെന്നും പലർക്കും അറിയില്ല. ഒരിക്കലൂം വെറും വയറ്റിൽ വ്യായാമം ചെയ്യുന്നത് നല്ലതല്ല. ജിമ്മിലായാലും വീട്ടിലായാലും ഭക്ഷണം കഴിക്കണം. വ്യായാമത്തിന് മുൻപ് പാലുൽപ്പന്നങ്ങളും പാലും ഒഴിവാക്കണം. ഇത് ദഹിക്കാൻ ബുദ്ധിമുട്ടാണ്. ഉയർന്ന തോതിൽ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ വ്യായാമത്തിനു മുൻപ് ഒഴിവാക്കാം. കാരണം ഇത്തരം ഭക്ഷണങ്ങൾ വയർ നിറഞ്ഞിരിക്കുന്ന തോന്നലുളവാക്കും. അതുകൊണ്ട് കൊഴുപ്പ് പോകാൻ പ്രയാസമാകും. കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ, ഫാസ്റ്റ് ഫുഡ്, മസാലകൾ എല്ലാം ഒഴിവാക്കണം.

ഈ ദിവസങ്ങളിൽ വീടുകളിൽ ഇരിക്കുന്നവർ തീർച്ചയായും വ്യായാമം ശീലമാക്കണം. മനസിനും ശരീരത്തിനും ഉന്മേഷം ലഭിക്കുന്ന ഗെയിമുകളും ശീലമാക്കാൻ ശ്രദ്ധിക്കണം.

Story highlights: physical activity is important during COVID-19