വിസ്മയങ്ങള്‍ നിറഞ്ഞ പിങ്ക് തടാകം; ഇത് അപൂര്‍വ്വം
തടാകം എന്നു കേള്‍ക്കുമ്പോള്‍ മനസ്സില്‍ തെളിയുന്ന ചിത്രങ്ങള്‍ക്കും ഓര്‍മ്മകള്‍ക്കും എല്ലാം അതീതമായ രണ്ട് തടാകങ്ങളുണ്ട്. ആസ്ട്രേലിയയിലാണ് ഈ തടകാങ്ങള്. ബുംബുങ്ക, ഹില്ലിയര്‍ എന്നിങ്ങനെ പേരുള്ള ഈ രണ്ട് തടാകങ്ങള്‍ വ്യത്യസ്തമാകുന്നത് അവയുടെ നിറംകൊണ്ടാണ്.
പിങ്ക് നിറമാണ് ഈ രണ്ട് തടാകങ്ങള്‍ക്കും. അഡ്ലെയ്ഡിനടുത്തുള്ള ബംബുങ്ക എന്ന പട്ടണത്തിലാണ് ബംബുങ്ക തടാകം സ്ഥിതിചെയ്യുന്നത്. കാഴ്ചയില്‍ അതിമനോഹരം. മേഖങ്ങളുടെ നിഴല്‍ പോലും വ്യക്തമായി പ്രതിഫലിക്കുന്നുണ്ട് ഈ തടാകത്തില്‍. തൊട്ടടുത്ത് നീലനിറത്തിലുള്ള കടല്‍. പിന്നെ ഇടതൂര്‍ന്ന കാടിന്റെ പച്ചപ്പ്. മനോഹരമാണ് ഇവിടുത്തെ കാഴ്ചകള്‍.
ആസ്ട്രേലിയയിലെ ഹില്ലിയര്‍ തടാകത്തിനും പിങ്ക് നിറമാണ്. ഉപ്പു ജലമാണ് ഈ തടാകത്തില്‍. യൂക്കാലിപ്റ്റ്സ് മരങ്ങളാല്‍ വയം ചെയ്യപ്പെട്ടിരിക്കുന്ന ഈ തടാകവും കാഴ്ചവസ്ന്തമാണ് ഒരുക്കുന്നത്. അതേസമയം തടാകങ്ങളുടെ പിങ്ക് നിറത്തിന്റെ കാരണം കണ്ടെത്തുന്നതിനുവേണ്ടിയുള്ള പഠനങ്ങളും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
Story highlights: Pink Lake