‘ഇനി ഹൈദരാബാദിൽ കാണാം, പ്രഭാസ്’ – ‘രാധേ ശ്യാമി’ന്റെ ഇറ്റലിയിലെ ഷൂട്ടിംഗ് പൂർത്തിയാക്കി പൂജ ഹെഗ്ഡെ
പ്രഭാസ് നായകനാകുന്ന രാധേ ശ്യാം എന്ന ചിത്രത്തിന്റെ ഇറ്റലിയിലെ ഷെഡ്യൂൾ പൂർത്തിയായി. പ്രഭാസ്, പൂജ ഹെഗ്ഡെ തുടങ്ങിയ താരങ്ങൾ ഹൈദരാബാദിലേക്ക് മടങ്ങിയെത്തി. ചിത്രീകരണം പൂർത്തിയാക്കിയതായി നടി പൂജ ഹെഗ്ഡെയാണ് കുറിച്ചത്. ഹൈദരാബാദിലാണ് ഇനിയുള്ള ഷെഡ്യൂൾ ചിത്രീകരണം നടക്കുക.പ്രഭാസിനൊപ്പമുള്ള ബാക്കി രംഗങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് പൂജ കുറിക്കുന്നു. ‘ഇനി ഹൈദരാബാദിൽ കാണാം, പ്രഭാസ്’ എന്നാണ് പൂജ പങ്കുവെച്ചിരിക്കുന്നത്.
.ഇറ്റലിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ പ്രണയകഥയാണ് രാധാകൃഷ്ണ കുമാർ സംവിധാനം ചെയ്യുന്ന രാധേ ശ്യാം. പ്രഭാസിന്റെ പിറന്നാൾ ദിനത്തിൽ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടിരുന്നു. യുവി ക്രിയേഷന്റെ ബാനറില്‍ ഭൂഷണ് കുമാര്‍, വാസ്മി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിൽ മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍, സച്ചിൻ ഖേദെക്കർ,ഭാഗ്യശ്രീ, പ്രിയദര്‍ശി, എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
Read More: വിവിധ തരത്തിലുള്ള തലവേദനയുടെ ലക്ഷണങ്ങളും കാരണങ്ങളും
അതേസമയം, പിറന്നാൾ ദിനത്തിൽ പ്രളയം നേരിടുന്ന ഹൈദരാബാദിന് സഹായവുമായി എത്തിയിരുന്നു പ്രഭാസ്. ഒന്നരക്കോടി രൂപയാണ് താരം പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറിയത്. കൊവിഡ് പ്രതിസന്ധി ശക്തമായി തുടരുന്ന സാഹചര്യത്തിൽ മഴയും വെള്ളപ്പൊക്കവും കൂടുതൽ ദുരിതമാണ് ഹൈദരാബാദ് നിവാസികൾക്ക് സമ്മാനിച്ചത്. ഈ സാഹചര്യത്തിൽ പ്രഭാസിന്റെ സഹായം വളരെ വലിയ പിന്തുണയാണ് നൽകിയത്. ഇറ്റലിയിൽ രാധേ ശ്യാമിന്റെ ചിത്രീകരണത്തിനിടയിലാണ് സംഭാവന പ്രഖ്യാപിച്ചത്.
Story highlights- pooja hegde wraps up Radhe Shyam Italy schedule