അമേരിക്കൻ പ്രസിഡന്റാകണം, കുഞ്ഞുമോളുടെ ആഗ്രഹത്തിന് മനോഹരമായ ഉത്തരം നൽകി കമല ഹാരിസ്; വൈറൽ വീഡിയോ
അമേരിക്കൻ ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി കമല ഹാരിസിന്റെ ഒരു വീഡിയോയാണ് കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അമേരിക്കൻ തിരഞ്ഞെടുപ്പ് ഫലങ്ങൾ അറിയാനുള്ള കാത്തിരിപ്പിനിടയിലാണ് കമല ഹാരിസിന്റെ ഈ വീഡിയോ കൗതുകമാകുന്നത്. ബന്ധുവായ കുഞ്ഞുമകളുടെ ചോദ്യങ്ങൾക്ക് കമല നൽകുന്ന ഉത്തരമാണ് സോഷ്യൽ ലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്.
കമലയുടെ മടിയിൽ ഇരിക്കുന്ന കുഞ്ഞുമോൾ തനിക്ക് അമേരിക്കൻ പ്രസിഡന്റാകണം എന്ന് ആഗ്രഹം പറയുന്നതും അതിന് കമല നൽകുന്ന ഉത്തരവുമാണ് സോഷ്യൽ ലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. ‘നി ഒരിക്കൽ പ്രസിഡന്റാകും, ഇപ്പോഴല്ല മുപ്പത്തഞ്ച് വയസാകുമ്പോൾ നിനക്കും അമേരിക്കയുടെ പ്രസിഡന്റാകാം’ എന്നാണ് കമല ഹാരിസ് പറയുന്നത്. ഉടൻതന്നെ പ്രസിഡന്റും ബഹിരാകാശ യാത്രികയും ആകാനാണ് തനിക്ക് ആഗ്രഹമെന്നും കുഞ്ഞ് അമാര പറയുന്നുണ്ട്.
അതേസമയം കമല ഹാരിസിന്റെ ബന്ധുവായ മീന ഹാരിസ് പങ്കുവെച്ച വീഡിയോ ഇതിനോടകം നാല് ലക്ഷത്തോളം ആളുകൾ കണ്ടുകഴിഞ്ഞു. പെൺകുട്ടികൾ വലിയ സ്വപ്നങ്ങൾ കാണട്ടെ എന്നാണ് പലരും വീഡിയോയ്ക്ക് കമന്റ് ചെയ്യുന്നത്.
https://twitter.com/meenaharris/status/1324154637612650496?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1324154637612650496%7Ctwgr%5Eshare_3&ref_url=https%3A%2F%2Fwww.mathrubhumi.com%2Fwomen%2Ffeatures%2Fyou-could-be-president-kamala-harris-conversation-with-her-great-niece-viral-1.5190459Story Highlights: president kamala harris conversation with her niece



