മകന് പിറന്നാള്‍ ആശംസിക്കാമോ എന്ന് ആരാധകന്; ഹൃദയം നിറയ്ക്കുന്ന മറുപടിയുമായി പൃഥ്വിരാജ്
നടനായും നിര്‍മാതാവായും സംവിധായകനായും പ്രേക്ഷക പ്രീതി നേടിയ ചലച്ചിത്രതാരമാണ് പൃത്വിരാജ്. നിരവധിയാണ് താരത്തിനുള്ള ആരാധകരും. സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. ഇപ്പോഴിതാ ഒരു ആരാധകന് തന്റെ മകന് പിറന്നാള്‍ ആശംസിക്കുമോ എന്ന് ആഗ്രഹം പങ്കുവെച്ചപ്പോള്‍ അതു നിറവേറ്റിയിരിക്കുകയാണ് പൃഥ്വിരാജ്.
സദിഖ് മന്‍സൂര്‍ എന്ന ആരാധകനാണ് പൃഥ്വിരാജിനെ ട്വിറ്ററില്‍ മെന്‍ഷന്‍ ചെയ്തുകൊണ്ട് അഭ്യര്‍ത്ഥനയുമായെത്തിയത്. ‘ഏട്ടാ ഇന്ന് എന്റെ മകന് ആദിയുടെ മൂന്നാം ജന്മദിനമാണ്. താങ്കളില്‍ നിന്നും ഒരു ആശംസ ലഭിച്ചിരുന്നവെങ്കില് എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.’ എന്നായിരുന്നു സാദിഖ് മന്‍സൂര്‍ ട്വിറ്ററില്‍ കുറിച്ചത്.
പൃഥ്വിരാജ് ഈ ട്വീറ്റ് പങ്കുവയ്ക്കുകയും ചെയ്തു. ‘സന്തോഷകരമായ ജന്മദിനാശംസകള് ആദി. മനോഹരമായ ഒരു വര്‍ഷമായിരിക്കട്ടെ ഇത്. എന്നും മാതാപിതാക്കള്‍ക്ക് അഭിമാനമായി മാറട്ടെ.’ എന്നുമായിരുന്നു പൃഥ്വിരാജ് കുറിച്ച ആശംസ.
Happy birthday Aadhi! Have a wonderful year ahead and continue making your parents proud! ❤️😘 https://t.co/m18t9IkvTE
— Prithviraj Sukumaran (@PrithviOfficial) November 5, 2020
Story highlights: Prithviraj Sukumaran wishes to fan