പ്രിയതമന് പൊന്നിൽ തീർത്ത പിറന്നാൾ സമ്മാനം ഒരുക്കി പ്രിയയും ഇസക്കുട്ടനും; വീഡിയോ

കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബന്റെ പിറന്നാൾ. സഹപ്രവർത്തകരും ആരാധകരും ചേർന്ന് ആഘോഷമാക്കിയ പിറന്നാൾ ദിനത്തിൽ ചാക്കോച്ചന് കുടുംബം ഒരുക്കിയ പിറന്നാൾ സമ്മാനമാണ് ഏറെ കൗതുകം നിറയ്ക്കുന്നത്. മനോഹരമായ ഒരു ഗോൾഡ് കോയിനാണ് പിറന്നാൾ സമ്മാനമായി ഭാര്യ പ്രിയയും മകൻ ഇസഹാക്കും ചേർന്ന് ഒരുക്കിയത്.

‘അപ്പ മൈ ലവ്’ എന്ന ഇസക്കുട്ടന്റെ വാക്കുകൾ എഴുതിയ ഗോൾഡ് കോയിനിൽ കുഞ്ചാക്കോയുടെയും ഇസക്കുട്ടന്റെയും ചിത്രങ്ങളും കാണാം. മനോഹരമായ ഒരു ബോക്സിനുള്ളിൽ ഒളിപ്പിച്ച ഈ പിറന്നാൾ ഗിഫ്റ്റ് എന്തായാലും സമൂഹമാധ്യമങ്ങളിൽ അടക്കം കൗതുകമായിക്കഴിഞ്ഞു.

Read also:ഒരു ദിവസം 150 വരെ ഭക്ഷണപൊതികൾ; താരമാണ് കൊറോണക്കാലത്ത് ഓസ്‌ട്രേലിയയുടെ വിശപ്പകറ്റിയ ഈ ഇന്ത്യക്കാരൻ

അതേസമയം, നിരവധി ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബൻ നായകനായി അണിയറയിൽ ഒരുങ്ങുന്നത്. ‘പട’, ‘മറിയം ടെയ്‌ലേഴ്‌സ്’, ‘ഗിർ’, നിഴൽ, ‘മോഹൻകുമാർ ഫാൻസ്’‌ ,നായാട്ട് എന്നീ ചിത്രങ്ങളിലാണ് കുഞ്ചാക്കോ ബോബന്റേതായി ഒരുങ്ങുന്നത്. അടുത്തിടെ ചിത്രീകരണം പൂർത്തിയായ നായാട്ടിൽ ചിത്രത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനായ പ്രവീൺ മൈക്കിളായാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്. ‘നിഴൽ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങാണ് ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിൽ നയൻതാരയ്ക്ക് ഒപ്പമാണ് കുഞ്ചാക്കോ ബോബൻ വേഷമിടുന്നത്. 12 വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് നിഴൽ. 

Story Highlights:priyas surprise birthday present to kunchacko boban goes viral