കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
November 28, 2020
കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഡിസംബർ ഒന്നുമുതൽ വിവിധ ജില്ലകളിൽ യെല്ലോ. ഓറഞ്ച് അലെർട്ടുകൾ പ്രഖ്യാപിച്ചു.
ഡിസംബർ ഒന്നിന് പത്തനംതിട്ട, ഇടുക്കി, ജില്ലകളിലും ഡിസംബർ രണ്ടിന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം കൊല്ലം, കോട്ടയം, ജില്ലകളിൽ ഡിസംബർ ഒന്നിനും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഡിസംബർ രണ്ടിനും യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Story Highlights: Rain Alert Kerala