“കൈവീശി പിറന്നാൾ ആശംസിക്കാൻ പോയ എനിക്ക് കൈ നിറയെ സമ്മാനം തന്നു തിരിച്ചയച്ച ചാക്കോച്ചന് പിറന്നാളാശംസകൾ”; രമേഷ് പിഷാരടി
എന്തിലും ഏതിലും അല്പം നര്മ്മം ചേര്ത്ത് പറയാറുണ്ട് മലയാളികളുടെ പ്രിയതാരം രമേഷ് പിഷാരടി. സമൂഹമാധ്യമങ്ങളില് സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്ക്ക് രസികന് അടിക്കുറിപ്പുകളാണ് നല്കാറുള്ളതും. മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബന് രമേഷ് പിഷാരടി നല്കിയ പിറന്നാള് ആശംസയും ശ്രദ്ധ നേടുന്നു.
‘കൈവീശി പിറന്നാള് ആശംസിക്കാന് പോയ എനിക്ക് കൈ നിറയെ സമ്മാനം തന്നു തിരിച്ചയച്ച ചാക്കോച്ചന് പിറന്നാളാശംസകള്’ എന്നാണ് രമേഷ് പിഷാരടി കുറിച്ചത്. ഒപ്പം ഇരുവരും ഒരുമിച്ചുള്ള ഒരു ചിത്രവും പങ്കുവെച്ചിട്ടുണ്ട്. അടുത്ത സുഹൃത്തുക്കള് കൂടിയാണ് രമേഷ് പിഷാരടിയും കുഞ്ചാക്കോ ബോബനും.
അതേസമയം നിരവധിപ്പേരാണ് കുഞ്ചാക്കോ ബോബന് പിറന്നാള് ആശംസിക്കുന്നത്. പിറന്നാളിനോട് അനുബന്ധിച്ചുള്ള താരത്തിന്റെ സ്പെഷ്യല് മാഷപ്പ് വീഡിയോയും സമൂഹമാധ്യമങ്ങളില് ശ്രദ്ധ നേടി. ‘ഇനിയും നമ്മള് ഒരുമിച്ച് സിനിമകള് ചെയ്യും, ഇനിയും നമ്മള് ഞാന് എന്നെങ്കിലും ജയിക്കുന്നത് വരെ ബാഡ്മിന്റണ് കോര്ട്ടില് ഏറ്റുമുട്ടിക്കൊണ്ടേയിരിക്കും, പുറന്തനാള് ആശംസകള് ചാക്കോ ബോയ്.’ എന്നാണ് സോഷ്യല്മീഡിയയില് സംവിധായകന് മിഥുന് മാനുവല് തോമസ് കുറിച്ചത്.
1981 ല് ഫാസില് സംവിധാനം നിര്വഹിച്ച ധന്യ എന്ന ചിത്രത്തില് ബാലാതാരമായിട്ടാണ് കുഞ്ചാക്കോ ബോബന് ആദ്യമായി വെള്ളിത്തിരയില് പ്രത്യക്ഷപ്പെടുന്നത്. നക്ഷത്രതാരാട്ട്, നിറം, പ്രിയം, ദോസ്ത്, നരേന്ദ്രന് മകന് ജയകാന്തന് വക, കസ്തൂരിമാന്, സ്വപ്നക്കൂട്, ഈ സ്നേഹതീരത്ത്, ലോലിപ്പോപ്പ്, എല്സമ്മ എന്ന ആണ്കുട്ടി, ഓര്ഡിനറി, മല്ലുസിങ്, ട്രാഫിക്, സീനിയേഴ്സ്, സെവന്സ്, ഡോക്ടര് ലൗ, റോമന്സ്, രാമന്റെ ഏദന്തോട്ടം, തട്ടുംപുറത്ത് അച്യുതന്, അള്ള് രാമേന്ദ്രന്, വൈറസ്, അഞ്ചാംപാതിര തുടങ്ങി നിരവധി സിനിമകളില് തിളങ്ങിയ താരമാണ് കുഞ്ചാക്കോ ബോബന്.
Story highlights: Ramesh Pisharody birthday wishes to Kunchacko Boban