ലോകം ശ്വാസമടക്കിപ്പിടിച്ച് കാത്തിരുന്ന തായ് ഗുഹയിലെ ഐതിഹാസിക രക്ഷാപ്രവർത്തനം വെള്ളിത്തിരയിലേക്ക്…
ലോകത്തെ ഭീതിയിലാഴ്ത്തിയ തായ് ഗുഹയിലെ രക്ഷാപ്രവർത്തനം സിനിമയാകുന്നു. തായ് ഗുഹയിലകപ്പെട്ട ഫുട്ബോൾ ടീം അംഗങ്ങളെയും പരിശീലകരെയും സുരക്ഷാ സേന പുറത്തെത്തിച്ചത് വളരെ സാഹസീകമായായിരുന്നു. അതേസമയം തായ്ലൻഡ് ഗുഹയിലെ രക്ഷാപ്രവർത്തനം സിനിമയാക്കാനൊരുങ്ങുകയാണ്. ഓസ്കർ ജേതാവും ചലച്ചിത്ര സംവിധായകനുമായ റോൺ ഹോവാർഡാണ് സിനിമ ഒരുക്കുന്നത്. തെർട്ടീൻ ലിവ്സ്’ എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം അടുത്ത വർഷം മാർച്ചോടെ ആരംഭിക്കും.
ഗുഹയിലകപ്പെട്ടവരെ 17 ദിവസത്തെ കഠിന പരിശ്രമത്തിന് ശേഷമാണ് സുരക്ഷാ സേന ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്. ജീവൻ പണയം വെച്ചുള്ള സേനയുടെ പരിശ്രമത്തെയും കുട്ടികളുടെയും പരിശീലകന്റെയും ആത്മധൈര്യത്തെയും പ്രശംസിച്ച് നിരവധിപ്പേർ രംഗത്ത് വന്നതിന് പിന്നാലെയാണ് ഈ സംഭവം ബിഗ് സ്ക്രീനിലെത്തിക്കാൻ ശ്രമം നടക്കുന്നത്. നാല് ദിവസം നീണ്ട നിന്ന് രക്ഷാപ്രവർത്തനം ശ്വാസം അടക്കിപിടിച്ചാണ് ലോകമെമ്പാടുമുള്ള ആളുകൾ കണ്ടുനിന്നത്.
Read also:ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിനിടെ കളിക്കാരുടെ പോലും കൈയടി നേടിയ പ്രണയാഭ്യര്‍ത്ഥന- വീഡിയോ
നേരത്തെ അതിസാഹസീകയായ രക്ഷാപ്രവർത്തനങ്ങളുടെ ചില ഭാഗങ്ങൾ ഷൂട്ട് ചെയ്തിരുന്നു. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയ ഒരു രക്ഷാ പ്രവർത്തനമായിരുന്നു തായ്ലൻഡിലെ ചിയാങ് റായ് പ്രവിശ്യയിലെ താം ലുവാങ് ഗുഹയിൽ നടന്നത്. അതുകൊണ്ടുതന്നെ ഈ സംഭവം സിനിമയാകുമ്പോൾ ഏറെ ആകാംക്ഷയിലാണ് സിനിമ പ്രേമികൾ.
Story Highlights: ron howards movie on thai caves rescue