റോഷ്നയുടെയും കിച്ചുവിന്റെയും വിവാഹവേദിയിൽ തിളങ്ങി താരങ്ങൾ, വീഡിയോ
നടി റോഷ്‍ന ആന്‍ റോയ്‍യും നടന്‍ കിച്ചു ടെല്ലസും വിവാഹിതരായി. ആലുവ സെന്റ് ആൻസ് പളളിയിൽവെച്ച് കഴിഞ്ഞ ദിവസം ആയിരുന്നു വിവാഹം. കൊവിഡ് മാനദണ്ഡങ്ങളെത്തുടർന്ന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. അനാർക്കലി മരയ്ക്കാർ, ടിനി ടോം, ആന്റണി വർഗീസ് തുടങ്ങിയ താരങ്ങൾ വിവാഹത്തിൽ പങ്കെടുത്തു.
കഴിഞ്ഞ മാസം മലപ്പുറം ഫാത്തിമ മാതാ പള്ളിയിൽവെച്ചായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.
ഒമര്‍ ലുലു ചിത്രമായ ‘ഒരു അഡാറ് ലൗ’ എന്ന ചിത്രത്തിലൂടെയാണ് റോഷ്‌ന ചലച്ചിത്ര രംഗത്തേക്ക് എത്തുന്നത്. ‘അങ്കമാലി ഡയറീസ്’ എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലൂടെയാണ് കിച്ചു ടെല്ലസ് പ്രേക്ഷകർക്ക് സുപരിചിതൻ ആയത്. ചിത്രത്തിൽ പോർക്ക് വർക്കി എന്ന കഥാപാത്രമായാണ് കിച്ചു ടെല്ലസ് വേഷമിട്ടത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ കഥാപാത്രമായിരുന്നു പോർക്ക് വർക്കി.
അങ്കമാലി ഡയറീസിന് ശേഷം സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, ‘ജല്ലിക്കട്ട്’ തുടങ്ങിയ ചിത്രങ്ങളിലും കിച്ചു ടെല്ലസ് അഭിനയിച്ചിരുന്നു. അതേസമയം ഒരു അഡാറ് ലൗവിന് ശേഷം വര്‍ണ്ണ്യത്തില്‍ ആശങ്ക, സുല്ല് തുടങ്ങിയ ചിത്രങ്ങളിലാണ് റോഷ്‌ന വേഷമിട്ടത്.
Read also: “ആരാണീ പാറപൊട്ടിച്ച പാവത്താന്‍”: അയ്യപ്പനും കോശിയും ചിത്രത്തിലെ തകര്‍പ്പന്‍ രംഗം
അതേസമയം സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും വിവാഹിതരാകുന്ന കാര്യം വെളിപ്പെടുത്തിയത്.“കിച്ചു ടെല്ലസ് സമ്മതം മൂളിയിരിക്കുന്നു. സൗഹൃദത്തിന്‍റെയും സ്നേഹത്തിന്‍റെയും ദിനങ്ങള്‍. ഞങ്ങള്‍ വിവാഹിതരാവുന്നു എന്ന കാര്യം അറിയിക്കാനുള്ള സമയമാണ് ഇത്. ഈ ജിവിതം ജീവിക്കാന്‍ ഏറെ ആവേശം തോന്നുന്നു. യഥാര്‍ഥ സ്നേഹം നിലനില്‍ക്കുന്നുണ്ടെന്ന് തെളിയിച്ചതിന് കിച്ചുവിന് നന്ദി. സ്വര്‍ഗ്ഗത്തിന് ഞങ്ങളെക്കുറിച്ച് ഒരു പദ്ധതിയുണ്ട് എന്നാണ് റോഷ്‌ന ഇസ്റ്റഗ്രാമിൽ കുറിച്ചത്.