ഗവേഷക ജോലി ഉപേക്ഷിച്ച് കൃഷി ചെയ്യാനിറങ്ങിയ ഡോ. ഹരി നാഥ്
ഇന്ത്യയിലെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനിൽ ഉയർന്ന ജോലി മികച്ച വരുമാനം.. ആരും ആഗ്രഹിക്കുന്ന ഉന്നത പദവിയിൽ നിൽക്കുമ്പോഴാണ് സ്വന്തം ജോലി ഉപേക്ഷിച്ച് ഡോ. ഹരി നാഥ് നാട്ടിലേക്ക് മടങ്ങിയത്.. സ്വന്തം നാടായ തമിഴ്നാട്ടിലെ പെന്നഗരത്തിലേക്ക് എത്തുമ്പോൾ ഹരി നാഥിന്റെ മനസിൽ ഒന്നുമാത്രമേ ഉണ്ടായിരുന്നുള്ളു.. നല്ലൊരു കൃഷിക്കാരനാകണം എന്നത്.
കാർഷിക കുടുംബത്തിൽ ജനിച്ചു വളർന്ന ഹരിയ്ക്ക് എന്നും പ്രിയപ്പെട്ടത് നാടും കൃഷിയും തന്നെ ആയിരുന്നു. ചെറുപ്പത്തിലേ പിതാവ് മരിച്ച ഹരിയേയും സഹോദരനേയും വളർത്തിയതും പഠിപ്പിച്ചതുമെല്ലാം അമ്മയാണ്. പഠനത്തിൽ മികവ് പുലർത്തിയിരുന്ന ഹരി 1993- ൽ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനിൽ ജോയിൻ ചെയ്തു. ആ കാലഘട്ടത്തിലാണ് ഹരി ഡോക്ടർ എ പി ജെ അബ്ദുൾ കലാമുമായി ചേർന്ന് പ്രവർത്തിക്കുന്നത്.
പിന്നീട് യുഎസിൽ മരുന്ന് ഗവേഷകനായി ഹരി ജോലി ചെയ്തു വരികയായിരുന്നു. അതിനിടെയാണ് കൃഷിയോടുള്ള താത്പര്യവും ഉയർന്നുവരുന്നത്. പിന്നീട് നാട്ടിൽ സ്വന്തമായി കുറച്ച് ഭൂമി വാങ്ങി അവിടെ ധാന്യങ്ങളും പച്ചക്കറികളുമൊക്കെ കൃഷി ചെയ്യാൻ തുടങ്ങി.
Read also:ബൊമ്മിയാകാനുള്ള അപർണയുടെ തയ്യാറെടുപ്പ്- പരിശീലന വീഡിയോ പങ്കുവെച്ച് ‘സൂരറൈ പോട്ര്’ ടീം
കൃഷി രീതിയെക്കുറിച്ച് മറ്റുള്ളവർക്ക് പറഞ്ഞു കൊടുത്തും ജൈവ കൃഷിയുടെ സാധ്യതകൾ പരിചയപ്പെടുത്തിയുമൊക്കെ നാട്ടുകാരുടെ പ്രിയപ്പെട്ട കൃഷിക്കാരനായി കഴിയുകയാണ് ഇപ്പോൾ ഹരി നാഥ്.
Story Highlights: scientist turned into a farmer