കേരളത്തിന്റെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ഷാരൂഖ് ഖാന്റെ സഹായഹസ്തം

മാസങ്ങള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടം തുടങ്ങിയിട്ട്. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസ് വ്യാപനം. കേരളത്തിലും മാതൃകാപരമായ പ്രതിരോധപ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. നിരവധിപ്പേര്‍ കേരളത്തിന്റെ കൊവിഡ് പോരാട്ടങ്ങള്‍ക്ക് സഹായങ്ങള്‍ നല്‍കുന്നുണ്ട്.
ബോളിവുഡിന്റെ കിങ്ഖാന് ഷാരൂഖ് ഖാനും കേരളത്തിനായി സഹായം നല്കി. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി 20,000 എന്‍ 95 മാസ്കുകളാണ് താരം സംഭാവന ചെയ്തത്. ഇതിനൊപ്പം തന്നെ ആസിഡ് ആക്രമണത്തിന്റെ ഇരകള്‍ക്കായി രൂപികരിച്ച മീര്‍ ഫാൗണ്ടേഷനും കൊവിഡ് പ്രതിരോധത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു. ഷാരൂഖ് ഖാനും മീര്‍ ഫൗണ്ടേഷനും സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ഷൈലജ നന്ദിയറിയിച്ചു.
സംസ്ഥാനത്ത് ഇന്നലെ 7007 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്താകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു.
Story highlights: Shahrukh Khan helps to Kerala