‘ആയിരം കണ്ണുമായി കത്തിരുന്നു നിന്നെ ഞാന്‍…’; ശ്രീകുമാര്‍ പാടി, വീഡിയോ പങ്കുവെച്ച് സ്നേഹ

അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം പലപ്പോഴും ബിഗ് സ്ക്രീന്‍- മിനി സ്ക്രീന്‍ താരങ്ങളുടെ കുടുംബ വിശേഷങ്ങളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ശ്രദ്ധ നേടുകയാണ് എസ് പി ശ്രീകുമാറിന്റെ മനോഹരമായ ഒരു പാട്ടു വീഡിയോ. ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് എസ് പി ശ്രീകുമാര്‍. താരത്തിന്റെ വീഡിയോ പങ്കുവെച്ചത് ഭാര്യ സ്നേഹയാണ്.
ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാന്‍… എന്ന മനോഹര ഗാനമാണ് എസ് പി ശ്രീകുമാര്‍ സുന്ദരമായി ആലപിക്കുന്നത്. മോഹന്‍ലാല്‍, നദിയ മൊയ്തു എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ‘പഴയൊരു വീഡിയോയാണ്’ എന്ന് കുറിച്ചു കൊണ്ടാണ് സ്നേഹ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ടെലിവിഷന്‍ പരിപാടികളിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ ശ്രീകുമാര്‍ നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ജീത്തു ജോസഫ് സംവിധാനം നിര്‍വ്വഹിച്ച ‘മെമ്മറീസ്’ എന്ന ചിത്രത്തില്‍ ശ്രീകുമാര്‍ അവതരിപ്പിച്ച വില്ലന്‍ കഥാപാത്രം ചലച്ചിത്രലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2019 ഡിസംബര്‍ 11-നായിരുന്നു ശ്രീകുമാറിന്റെയും സ്നേഹയുടേയും വിവാഹം.
Story highlights: SP Sreekumar Singing beautifully