മുരളിയ്ക്ക് മുത്തം നൽകുന്ന കുട്ടിതാരം; കൗതുകചിത്രം
ചലച്ചിത്രതാരങ്ങളുടെ സിനിമാവിശേഷങ്ങൾക്കും കുടുംബവിശേഷങ്ങൾക്കുമൊപ്പം താരങ്ങളുടെ പഴയകാല ചിത്രങ്ങളും സമൂഹമാധ്യമങ്ങളുടെ മനം കവരാറുണ്ട്. ഇപ്പോഴിതാ താരപുത്രനും മലയാള സിനിമയിലെ യുവതാരങ്ങളിൽ ഒരാളുമായ പ്രണവ് മോഹൻലാലിന്റെ ഒരു ബാല്യകാല ചിത്രമാണ് സോഷ്യൽ ലോകത്ത് ശ്രദ്ധനേടുന്നത്. മലയാളികളുടെ ഇഷ്ടതാരം മുരളിയ്ക്ക് മുത്തം നൽകുന്ന പ്രണവിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.
മലയാള ചലച്ചിത്ര നാടക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിയ നടനാണ് മുരളി. നിരവധി മികച്ച കഥാപാത്രങ്ങളെ മലയാളികൾക്ക് സമ്മാനിച്ച താരത്തിന്റെ വേർപാട് ഇന്നും മലയാള സിനിമയ്ക്ക് തീരാനഷ്ടമാണ്.
ബാലതാരമായി ചലച്ചിത്രരംഗത്ത് എത്തിയ നടനാണ് പ്രണവ്. പിന്നീട് വർഷങ്ങൾക്ക് ശേഷം ആദി എന്ന ചിത്രത്തിലൂടെയാണ് പ്രണവ് മലയാള സിനിമയുടെ ഭാഗമായി മാറുന്നത്. ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’ലും നായകനായി വേഷമിട്ട പ്രണവ് ഭാഗമാകുന്ന പുതിയ ചിത്രമാണ് ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’.
Read also:‘എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുള്ള നന്ദി’- സിനിമയിൽ പതിനഞ്ചു വർഷം പൂർത്തിയാക്കി സൈജു കുറുപ്പ്
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘ഹൃദയം’ എന്ന ചിത്രത്തിലും പ്രണവ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രണവിനൊപ്പം കല്യാണി പ്രിയദർശനും, ദർശന രാജേന്ദ്രനും ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളായി വേഷമിടുന്നുണ്ട്.
Story Highlights: star kid kissing actor murali old photo