ഇത്തവണയും കപ്പില്ലാതെ ബാംഗ്ലൂർ പുറത്തേക്ക്; കലാശപോരാട്ടങ്ങൾക്ക് ഒരുങ്ങി ഹൈദരാബാദ്
ഐ പി എല്ലിലെ രണ്ടാം ക്വാളിഫയറിൽ ബാംഗ്ലൂരിനെ തോൽപ്പിച്ച് സൺറൈസേഴ്സ് ഹൈദരാബാദ്. ബാംഗ്ലൂർ ഉയർത്തിയ 131 റൺസ് വിജയലക്ഷ്യം അവസാന ഓവറിലാണ് ഹൈദരാബാദ് മറികടന്നത്. ഹൈദരാബാദിന് വേണ്ടി കെയിം വില്യംസൺ അവസാന നിമിഷം വരെ പോരാടി. 44 പന്തിൽ നിന്നും രണ്ട് ഫോറും രണ്ട് സിക്സും ഉൾപ്പെടെ 50 റൺസാണ് വില്യംസൺ അടിച്ചെടുത്തത്. അവസാന ഓവറിലെ കരുത്തുറ്റ പ്രകടനത്തിലൂടെ ജേസൺ ഹോൾഡറും ഹൈദരാബാദിന് രക്ഷകനായി അവതരിച്ചു. 20 ബോളിൽ നിന്നും 24 റൺസ് നേടിയ ഹോൾഡർ അവസാന നിമിഷത്തിൽ പായിച്ച രണ്ട് ഫോറുകളാണ് ഹൈദരാബാദിന് തുണയായത്.
ടോസ് നേടിയ സൺറൈസേഴ്സ് ഹൈദരാബാദ് ആർസിബിയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 131 റൺസെടുക്കാനേ കഴിഞ്ഞുള്ളു. ആരോൺ ഫിഞ്ചും ഡിവില്ല്യേഴ്സും ചേർന്ന കൂട്ടുകെട്ടാണ് ബാംഗ്ലൂരിന്റെ സ്കോർ ബോർഡിൽ ചലനം സൃഷ്ടിച്ചത്. 43 പന്തിൽ നിന്നും അഞ്ച് ഫോറുകളുമായി 56 റൺസാണ് എബി ഡിവില്ല്യേഴ്സ് എടുത്തത്.30 പന്തിൽ നിന്നും ഒരു സിക്സും മൂന്ന് ഫോറും ഉൾപ്പെടെ 32 റൺസാണ് ആരോൺ ഫിഞ്ച് നേടിയത്. എന്നാൽ ഈ മത്സരത്തിൽ പരാജയപ്പെട്ടതോടെ ബാംഗ്ലൂരിന് കപ്പ് സാധ്യതകൾ അവസാനിച്ചു, ഐ പി എല്ലിൽ നിന്നും ബാംഗ്ലൂർ ഔട്ടായി.
അതേസമയം ഇന്നത്തെ മത്സരം വിജയിച്ച ഹൈദരാബാദിന് ഡൽഹിയെക്കൂടി പരാജയപെടുത്തിയിൽ മാത്രമേ ഫൈനലിൽ മാറ്റുരയ്ക്കാനാകു.
Story Highlights: Sunrisers Hyderabad won by 6 wkts