നെടുമാരന്റെ ആ വീട് ഒരുക്കിയത് ഇങ്ങനെ- വീഡിയോ
മികച്ച പ്രേക്ഷക സ്വീകാര്യത നേടുന്ന ചിത്രമാണ് സൂര്യ കേന്ദ്ര കഥാപാത്രമായെത്തിയ സൂരരൈ പോട്രു. ചിത്രത്തിലെ ഓരോ രംഗങ്ങളും പ്രേക്ഷക മനസ്സുകളില്‍ ആഴത്തില്‍ പതിഞ്ഞു. കൊവിഡ് പശ്ചാത്തലം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലൂടെയായിരുന്നു ചിത്രത്തിന്റെ റിലീസ്.
നെടുമാരന് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സൂര്യ അവതരിപ്പിച്ചത്. മാരന്റെ വീടിനോട് ചേര്‍ന്ന് വിമാനങ്ങള്‍ പറന്നുയരുന്ന കാഴ്ച ഏറെ മനോഹരമായിരുന്നു. ഇപ്പോഴിതാ ആ വീട് നിര്‍മിച്ചത് എങ്ങനെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു വീഡിയോയിലൂടെ അണിയറപ്രവര്‍ത്തകര്‍. കലാസംവിധായകനായ ജാക്കിയാണ് ഈ വീടൊരുക്കിയത്.
Read more: ‘ഷൂട്ടിങ് ഇടവേളകളിലെ സംഭാഷണങ്ങളും വിനോദങ്ങളും മിസ് ചെയ്യുന്നു’; കുഞ്ചാക്കോ ബോബന്
സുധ കൊങ്കരയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. എഴുത്തുകാരനും എയര്‍ ഡെക്കാണ് സ്ഥാപകനും ഇന്ത്യന്‍ ആര്‍മിയിലെ മുന്‍ ക്യാപ്റ്റനുമായ ജി ആര് ഗോപിനാഥിന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൂര്യയുടെ 2 ഡി എന്റര്ടെയ്ന്മെന്റ്, സിഖിയ എന്റര്ടെയ്ന്മെന്റ് എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് നിര്‍മാണം നിര്‍വഹിക്കുന്നത്. ബിഗ് ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതും. മലയാളികളുടെ പ്രിയതാരങ്ങളായ അപര്‍ണ ബാലമുരളിയും ഉര്‍വശിയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.
Story highlights: The Airport Set Soorarai Pottru