മമ്മൂട്ടി- മഞ്ജു വാര്യര്‍ ചിത്രം ദ് പ്രീസ്റ്റ്-ന്റെ ചിത്രീകരണം പൂര്‍ത്തിയായി
മലയാളികളുടെ പ്രിയതാരങ്ങളായ മമ്മൂട്ടിയും മഞ്ജു വാര്യരും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ദ് പ്രീസ്റ്റ് എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. കൊവിഡ്ക്കാലത്തെ പ്രതിസന്ധികള്‍ തണം ചെയ്തുകൊണ്ടായിരുന്നു സിനിമയുടെ ചിത്രീകരണം.
നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സംവിധായകന്‍ ജിസ് ജോയിയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട് ജോഫിന്‍. ആന്റോ ജോസഫും ബി ഉണ്ണിക്കൃഷ്ണനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ദീപു പ്രദീപും ശ്യാം മോനോനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Read more: കണ്ണു നിറഞ്ഞിട്ടും തളര്‍ന്നില്ല; ഈ ‘കരാട്ടെ കിഡ്’ ആളു കൊള്ളാലോ: വൈറല്‍ വീഡിയോ
മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒരുമിച്ചെത്തുന്നു എന്ന പ്രത്യേകതയും ദ് പ്രീസ്റ്റ് എന്ന സിനിമയ്ക്കുണ്ട്. പേര് സൂചിപ്പിക്കുന്നതുപോലെ ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ പുരോഹിതനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തെത്തിയ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ചലച്ചിത്രലോകത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു.
Story highlights: The priest film packs up