കൈനിറയെ സ്നേഹം; മക്കൾക്കൊപ്പമുള്ള മനോഹര ചിത്രം പങ്കുവെച്ച് ടൊവിനോ തോമസ്

മക്കൾക്കൊപ്പമുള്ള മനോഹര ചിത്രങ്ങൾ പതിവായി പങ്കുവയ്ക്കാറുണ്ട് നടൻ ടൊവിനോ തോമസ്. ഇപ്പോഴിതാ, മകൾ ഇസയും മകൻ തഹാനും മത്സരിച്ച് മുത്തം നൽകുന്ന ചിത്രം പങ്കുവയ്ക്കുകയാണ് താരം. മനോഹരമായ ചിത്രത്തിന് നിരവധിപ്പേരാണ് കമണ്റ്റുകളുമായി എത്തിയത്. കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ, ഷഹബാസ് അമൻ എന്നിവർ ചിത്രത്തിന് കമന്റ്റ് ചെയ്തു.

 ടൊവിനോ തോമസ്- ലിഡിയ ദമ്പതികൾക്ക് ജൂണിലാണ് തഹാൻ പിറന്നത്. ‘ഞങ്ങളുടെ കുഞ്ഞിൽ നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ല. തഹാൻ ടൊവിനോ എന്ന് ഞങ്ങൾ അവന് പേര് നൽകി. ഹാൻ എന്ന് ഞങ്ങൾ അവനെ വിളിക്കും. സ്നേഹത്തിനും ആശംസയ്ക്കും ഒരുപാട് നന്ദി’- ടൊവിനോ കുഞ്ഞിന്റെ ചിത്രം പങ്കുവെച്ച് കുറിക്കുന്നു. 2014ലാണ് ടൊവിനോ തോമസ് ലിഡിയയെ വിവാഹം ചെയ്തത്. മകൾ ഇസയുടെ വിശേഷങ്ങളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

അതേസമയം, വെള്ളിത്തിരയിൽ തിരക്കുള്ള താരമായി മാറിയ ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് കള. രോഹിത് വി എസ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ‘അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍’, ‘ഇബ്ലീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് വി എസ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘കള’യ്ക്ക് ഉണ്ട്.

Read More: ‘അണ്ടെ സുന്ദരാനികി’- നസ്രിയ നായികയാകുന്ന തെലുങ്ക് ചിത്രത്തിന്റെ ടൈറ്റിൽ വീഡിയോ എത്തി

ചിത്രത്തിന്റെ സഹനിര്‍മാതാവ് കൂടിയാണ് ടൊവിനോ. താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയതും. ലാല്‍, ദിവ്യ, മൂര്‍, ബാസിഗര്‍ തുടങ്ങിയവരും ചിത്രത്തില്‍ ടൊവിനോയ്ക്ക് ഒപ്പം അണിനിരക്കുന്നുണ്ട്. യദു പുഷ്പാകരന്‍, രോഹിത് വി എസ് എന്നിവര്‍ ചേര്‍ന്ന് ‘കളയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നു. അഖില്‍ ജോര്‍ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

Story highlights- tovino thomas famil photo