ഉപയോഗശൂന്യമായ ടയറുകള്‍ കൊണ്ടൊരു പാര്‍ക്ക്; മാതൃകയായി ബസ് ഡിപ്പോ
ഉപയോഗശൂന്യമായ ടയറുകള്‍ കൊണ്ടൊരു പാര്‍ക്ക് ഒരുങ്ങുകയാണ്. പശ്ചിമബംഗാള്‍ സംസ്ഥാന ഗതാഗത വകുപ്പാണ് ഈ ആശയത്തിന് പിന്നില്‍. ഇന്ത്യയില്‍തന്നെ ഇത് ആദ്യമായാണ് ഇത്തരത്തിലൊരു ടയര്‍ പാര്‍ക്ക് ഒരുങ്ങുന്നതും.
കൊല്‍ക്കത്ത നഗരത്തിലെ എസ്പ്ലാനേഡ് ബസ് ഡിപ്പോയിലാണ് ഈ പാര്‍ക്ക്. ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ഡിപ്പോകളില്‍ നിന്നുള്ള ഉപയോഗശൂന്യമായ ടയറുകളും വസ്തുക്കളുമൊക്കെ ഉപയോഗിച്ചാണ് പാര്‍ക്ക് നിര്‍മിക്കുന്നത്.
മാലിന്യങ്ങളെപോലും കലയാക്കി മാറ്റാം എന്ന വലിയ സന്ദേശമാണ് ഈ ആശയം നല്‍കുന്നത്. ഗതാഗത വകുപ്പിലെ ജീവനക്കാരാണ് പാര്‍ക്ക് ഒരുക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
Read more: റിലീസിനൊരുങ്ങി ‘ഇസാക്കിന്റെ ഇതിഹാസം’; ചിത്രം എത്തുന്നത് നീസ്ട്രീം ഒടിടി പ്ലാറ്റ്ഫോമിലൂടെ
ഉപയോഗശൂന്യമായ ടയറുകള്‍ പ്രയോജനപ്പെടുത്തി ഊഞ്ഞാലുകള്‍, കസേരകള്‍, മേശകള്‍ എന്നിവയൊക്കെ പാര്‍ക്കില്‍ സജ്ജമാക്കുന്നു. ടയറുകള്കള്ക്ക് നിറം കൂടി നല്‍കുന്നതോടെ ഭംഗിയേറുന്നു. ഒരു ചെറിയ കഫേകൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട് ഈ ടയര്‍ പാര്‍ക്കില്‍.
Story highlights: ‘tyre park’ to come up in West Bengal