ഇവിടെയിനി സൂര്യൻ ഉദിക്കുന്നത് 66 ദിവസം കഴിഞ്ഞ്; ഇത് അത്ഭുതപ്രതിഭാസങ്ങളുടെ നാട്
പ്രകൃതി മഹാത്ഭുതങ്ങളുടെ കലവറയാണ്. അത്തരത്തിൽ ഏറെ അത്ഭുതങ്ങൾ നിറഞ്ഞ ഒരിടമാണ് ഉത്കിയാഗ്വിഗ്. വടക്കേ അമേരിക്കയുടെ വടക്കേ അറ്റത്തുള്ള അലാസ്കന്‍ പട്ടണമാണ് ഉത്കിയാഗ്വിഗ്. സാധാരണ നഗരങ്ങളെപോലെതന്നെയാണ് ഉത്കിയാഗ്വിഗ് നഗരവും. എന്നാൽ ഈ നഗരത്തിലുള്ളവർക്ക് ഇനി സൂര്യനെ കാണണമെങ്കിൽ 66 ദിവസങ്ങൾ കാത്തിരിക്കണം എന്ന് മാത്രം. കഴിഞ്ഞ ബുധനാഴ്ചയാണ് ഇവിടെ അവസാനമായി സൂര്യനെ കണ്ടത്. 2021 ജനുവരി 23 ന് ശേഷമേ ഇനി ഇവിടെ സൂര്യന് ഉദിക്കൂവെന്ന് യുഎസ് കാലവാസ്ഥ നിരീക്ഷണ ഏജന്‍സിയാണ് അറിയിച്ചത്.
ആർട്ടിക് വൃത്തത്തിന് വടക്ക് ഭാഗത്തും അന്റാർട്ടിക് വൃത്തത്തിന് തെക്കു ഭാഗത്തായുമാണ് ഇങ്ങനെ അപൂർവ പ്രതിഭാസം ഒരുക്കുന്ന രാജ്യങ്ങൾ ഉള്ളത്. ഇവിടെയുള്ള ഇടങ്ങളിൽ ചിലപ്പോൾ ഒരു ദിവസം മുഴുവൻ, അതായത് 24 മണിക്കൂറും സൂര്യപ്രകാശം ലഭിക്കാറുണ്ട്. അർധരാത്രിയിൽ സൂര്യൻ ഉദിക്കുന്ന രാജ്യമെന്നാണ് അലാസ്ക അറിയപ്പെടാറുള്ളത്.
ഉത്തരാർധ ഗോളത്തിന് സമീപമായി സ്ഥിതിചെയ്യുന്ന രാജ്യമായതിനാലാണ് അലാസ്കയിൽ രാത്രിയിലും സൂര്യൻ ഉദിക്കുന്നത്.
മെയ്, ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായിരിക്കും അലാസ്കയിൽ വേനൽക്കാലം, ഈ സമയത്താണ് ഈ അത്ഭുത പ്രതിഭാസവും ദൃശ്യമാകുന്നത്. ഈ സമയങ്ങളിൽ ഇവിടുത്തെ പകലിന് ദൈർഘ്യം കൂടുതലായിരിക്കും. ഈ കഴിഞ്ഞ ജൂൺ 20 ന് അലാസ്കയിൽ 22 മണിക്കൂർ സൂര്യപ്രകാരം ലഭിച്ചിരുന്നുവത്രേ.
Read also: ഇതാണ് പ്രേക്ഷകർ കാണാതെപോയ ‘സുരരൈ പോട്രു’ ബ്രില്യൻസ്, വീഡിയോ
അലാസ്കയ്ക്ക് പുറമെ ഐസ്ലൻഡ്, ഗ്രീൻലൻഡ്, നോർവേ, സ്വീഡൻ, ഫിൻലൻഡ്, വടക്കൻ റഷ്യ, ഉത്തര ധ്രുവം, ദക്ഷിണ ധ്രുവം തുടങ്ങിയിടത്തും പാതിരാസൂര്യൻ പ്രത്യക്ഷമാവാറുണ്ട്.
ഭൂമിയുടെ ഭ്രമണത്തിനനുസരിച്ചാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്.
Story Highlights:sun rises only after 66 days