98 അടി ഉയരത്തില്‍ നിന്നും താഴേയ്ക്കിട്ട് വോള്‍വോ കാറിന്റെ സുരക്ഷാ പരീക്ഷണം: വീഡിയോ
ഒരു വാഹനത്തെ സംബന്ധിച്ച് അതിന്റെ സുരക്ഷ എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഇഷ്ട വാഹനം തെരഞ്ഞെടുക്കുമ്പോള്‍ പലരും വാഹനത്തിന്റെ ഫിറ്റ്നെസ് വിലയിരുത്തുന്നതും അതുകൊണ്ടുതന്നെയാണ്. സ്വീഡിഷ് വാഹന നിര്‍മാതാക്കളായ വോള്‍വോയുടെ ഒരു സുരക്ഷാ പരീക്ഷണ വീഡിയോ ശ്രദ്ധ നേടുന്നു.
മുപ്പത് മീറ്റര്‍ ഉയരത്തില്‍ നിന്നും ലക്ഷങ്ങള്‍ വിലവരുന്ന ആഡംബര കാറുകള്‍ താഴേയ്ക്ക് ഇട്ടായിരുന്നു വോള്‍വോയുടെ പരീക്ഷണം. പരീക്ഷണ വീഡിയോ സമൂഹമാധ്യമങ്ങളിലും വൈറലാണ്. വാഹനത്തില്‍ സഞ്ചരിക്കുന്ന യാത്രക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്കുന്ന വാഹന നിര്മാതാക്കലില് ഒന്നാണ് വോള്‍വോ.
Read more: വില 14 കോടി; താരമായി ന്യൂ കീം എന്ന പ്രാവ്
പത്ത് എസ്യുവി കാറുകളാണ് വോള്‍വോ ക്രെയിന്‍ ഉപയോഗിച്ച് 98 അടി ഉയര്‍ത്തിയ ശേഷം താഴേയ്ക്ക് ഇട്ടത്. കുത്തനേയും ചരിച്ചുമെല്ലാം കാറുകള്‍ താഴേക്കിട്ടുകൊണ്ടായിരുന്നു വോള്‍വോയുടെ പരീക്ഷണം. വലിയൊരു അപകടമുണ്ടായാല്‍ അതില്‍ നിന്നും യാത്രക്കാരനെ എങ്ങനെ രക്ഷപ്പെടുത്താനാകും എന്നറിയാന്‍ വേണ്ടിയായിരുന്നു വോള്‍വോ ഇത്തരത്തില്‍ ഒരു പരീക്ഷണം നടത്തിയത്.
Story highlights: Volvo Drop 10 Cars From 30 Metres Height For Safety Test