പുതുചരിത്രം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ ക്രിക്കറ്റ് മത്സരവും
വനിതാ ക്രിക്കറ്റില്‍ പുതിയൊരു ചരിത്രം പിറക്കുന്നു. ചരിത്രത്തിലാദ്യമായി വനിതാ ക്രിക്കറ്റിനെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഉള്‍പ്പെടുത്തി. ഐസിസിയുടേതാണ് തീരുമാനം. ഇതുപ്രകാരം 2022-ല്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ ക്രിക്കറ്റും ഉണ്ടാകും.
കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ചരിത്രത്തില്‍ തന്നെ ഇത് രണ്ടാമതായാണ് ക്രിക്കറ്റ് മത്സരം ഇടം നേടുന്നത്. 1988-ല്‍ പുരുഷ ക്രിക്കറ്റ് ടീമുകള്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മത്സരിച്ചിരുന്നു. ഓസ്ട്രേലിയയും സൗത്ത് ആഫ്രിക്കയും തമ്മില്‍ നടന്ന ഫൈനല്‍ പോരാട്ടത്തില്‍ സൗത്ത് ആഫ്രിക്കയാണ് അന്ന് വിജയകിരീടം ചൂടിയത്.
Read more: പത്ത് ലക്ഷത്തിലധികം കാഴ്ചക്കാരുമായി കര്ണന് നെപ്പോളിയന് ഭഗത് സിങ് ടീസര്‍
അതേസമയം 2022 കോമണ്‍വെല്‍ത്ത് ഗെയിംസ് ഇംഗ്ലണ്ടിലാണ് നടക്കുക. ജൂലൈ 28 മുതല്‍ ഓഗസ്റ്റ് 8 വരെയായിരിക്കും മത്സരങ്ങള്‍. വനിതാ ക്രിക്കറ്റില്‍ ട്വി 20 മത്സരങ്ങളായിരിക്കും ഉണ്ടാവുക. 2021 ഏപ്രിലില്‍ ഐസിസി പുറത്തിറക്കുന്ന വനിതകളുടെ ട്വി 20 പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കും ആറ് ടീമുകള്‍ യോഗ്യത നേടുക. അദ്യ ആറ് സ്ഥാനക്കാര്‍ നേരിട്ട് കോമണ്‍ വെല്‍ത്ത് ഗെയിംസ് ടൂര്‍ണമെന്റില്‍ ഇടം നേടും. യോഗ്യതാ മത്സരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും മറ്റ് രണ്ട് ടീമുകളുടെ തെരഞ്ഞെടുപ്പ്. ആകെ എട്ട് ടീമുകളായിരിക്കും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മത്സരിക്കുക.
Story highlights: Women’s cricket set for debut for 2022 Commonwealth Games