നടന്നു നടന്നു സ്വര്‍ഗ്ഗത്തിലേയ്ക്ക് കയറാന്‍ ഒരു ഗോവണി; ഇത് അപൂര്‍വ്വമായൊരു ഇടം
യാത്രകള്‍ ഏറെ പ്രിയപ്പെട്ടതാണ് പലര്‍ക്കും. ചിലര്‍ക്കത് ഒരുതരം ലഹരിയാണ്. ദേശത്തിന്റേയും ഭാഷയുടേയും എല്ലാം അതിര്‍വരമ്പുകള്‍ ഭേധിച്ച എത്രയെത്ര യാത്രകള്‍. പല യാത്രകളും സമ്മാനിക്കുന്നത് പല യാത്രകളും സമ്മാനിക്കുന്നത് തികച്ചും വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ്. കൊവിഡ് 19 എന്ന മഹാമരിയുടെ ഇക്കാലത്ത് യാത്രകള്‍ ചെയ്യുമ്പോള്‍ ആവശ്യമായ മുന്‍കരുതലുകളും സ്വാകരിക്കുകയും മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണമെന്ന് ഓര്‍മ്മപ്പെടുത്തുന്നു.
തികച്ചും വ്യത്യസ്തമായ അനുഭവം സമ്മാനിക്കുന്ന ഒന്നാണ് ഓസ്ട്രിയയിലെ ആകാശഗോവണി. സ്വര്‍ഗത്തിലേയ്ക്കുള്ള ഗോവണി എന്നും ഇവിടം അറിയപ്പെടുന്നു. സാഹസികത ഏറെ ഇഷ്ടപ്പെടുന്നവര്‍ക്ക് പ്രിയപ്പെട്ട ഒന്നാണ് ഈ ആകാശഗോവണി. വയ ഫെറാറ്റ എന്നാണ് ഈ ഗോവണിയുടെ യഥാര്‍ത്ഥ പേര്. ആല്‍പൈന്‍ പര്‍വ്വതാരോഹകനായിരുന്ന പോള്‍ പ്ര്യൂബ് ആണ് അത്യപൂര്‍വ്വമായ ഈ സഞ്ചാരപാത ആദ്യമായി കണ്ടെത്തുന്നത്. എന്നാല്‍ 1913-ല്‍ ഗോസൗകം പര്‍വ്വത ശിഖിരത്തില്‍ വെച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് അദ്ദേഹം മരണപ്പെട്ടു.
രണ്ട് മലകള്‍ക്കിടയിലായാണ് ആകാശഗോവണി ഒരുക്കിയിരിക്കുന്നത്. ദൂരെ നിന്നും നോക്കിയാല്‍ ആകശത്തിലേയ്ക്ക് നടന്നുകയറാന്‍ പാകത്തിന് ഒരു ഗോവണി. ഓസ്ട്രിയയിലെ ഗോസൗകം പര്‍വ്വത നിരകള്‍ക്കിടയിലൂടെയാണ് ഇത്തരത്തിലൊരു ഗോവണി ഒരുക്കിയിരിക്കുന്നത്. 140 അടിയാണ് ഗോവണിയുടെ നീളം. ഗോവണിയിലൂടെ നടന്നുകയറിയാല് 2296 അടി ഉയരത്തിലുള്ള പര്വ്വതഭാഗത്തേയ്ക്ക് എത്താം. ചുറ്റും സുന്ദരമായ മലനിരകളുടെ അപൂര്‍വ്വ കാഴ്ച.
ഉരുക്ക് കേബിളുകളും പടികളും നങ്കൂരങ്ങളുമൊക്കെ ഉപയോഗിച്ചുകൊണ്ടാണ് സ്വര്‍ഗത്തിലേയ്ക്കുള്ള ഈ ഗോവണി തയാറാക്കിയിരിക്കുന്നത്. ഗോവണിയിലൂടെ നടന്നാല്‍ മൂന്ന് മണിക്കൂറോളം സമയമെടുക്കും പര്‍വ്വതനിരയുടെ മുകളിലെത്താന്‍. എന്നാല്‍ കുത്തനെയുള്ള ഗോവണിപ്പടിയിലൂടെയുള്ള യാത്ര പരിചയസമ്പന്നരായ സഞ്ചാരികള്‍ക്ക് പോലും വെല്ലുവിളി നിറഞ്ഞതാണ്.
സ്വര്‍ഗത്തിലേയ്ക്കുള്ള ഗോവണി യാത്രയ്ക്ക് രണ്ട് ഘട്ടമുണ്ട്. ഗാബ്ലോന്‍സര്‍ ഹുട്ടില്‍ നിന്നാണ് യാത്രയുടെ ആരംഭം. 1919 മീറ്റര്‍ ഉയരത്തിലുള്ള ലിറ്റില്‍ ഡോണെര്കോഗലേയ്ക്കും 2055 മീറ്റര്‍ ഉയരെയുള്ള ഗ്രേറ്റ് ഡോണെര്കോഗലിലേയ്ക്കും ഈ ആകാശഗോവണിയിലൂടെ നടന്നുകയറാം. ഏറ്റവും ഉയരത്തിലെത്തിയാല്‍ സ്വര്‍ഗതുല്യമായ കാഴ്ചാനുഭവങ്ങളാണ് സഞ്ചാരികള്‍ക്ക് ലഭിയ്ക്കുന്നത്. അതുകൊണ്ടാണ് ഈ ഗോവണി സ്വര്‍ഗത്തിലേയ്ക്കുള്ള ഗോവണി എന്നു അറിയപ്പെടുന്നതും.
Story highlights: Stairway To Heaven In Austria Travel Special