12,638 വജ്രക്കല്ലുമായി ചരിത്രം സൃഷ്ടിച്ച മോതിരം
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയിരിക്കുകയാണ് മനോഹരമായ ഒരു ഡയമണ്ട് റിങ്. 12,638 വജ്രക്കല്ലുകളാണ് ഈ മോതിരത്തില്‍ പതിപ്പിച്ചിരിക്കുന്നത്. ഏറ്റവും അധികം വജ്രക്കല്ലുകള്‍ പതിപ്പിച്ച മോതിരം എന്ന റെക്കോര്‍ഡാണ് ഈ ഡയമണ്ട് റിങ് സ്വന്തമാക്കിയിരിക്കുന്നത്.
ജ്വല്ലറി ഉടമയായ ഹര്‍ഷിത് ബന്‍സാല്‍ ആണ് ഈ മോതിരം നിര്‍മിച്ചത്. ഏകദേശം രണ്ട് വര്‍ഷത്തോളമെടുത്തു മോതിരത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍. നേരത്തെ 7801 ഡയമണ്ടുകള്‍ പതിപ്പിച്ച മോതിരത്തിന്റെ പേരിലായിരുന്നു റെക്കോര്‍ഡ്. ഈ റെക്കോര്‍ഡാണ് ഹര്‍ഷിത് ബന്‍സാല്‍ നിര്‍മിച്ച മോതിരം മറികടന്നത്.
മാരിഗോള്‍ഡ്- ഐശ്വര്യത്തിന്റെ മോതിരം എന്നാണ് ഈ മോതിരത്തിന് നല്‍കിയിരിക്കുന്ന പേര്. 165 ഗ്രാമാണ് മോതിരത്തിന്റെ ഭാരം. എട്ടു ലെയറുകളുണ്ട് മോതിരത്തില്‍. മനോഹരമായ ഒരു പുഷ്പത്തിന്റെ ആകൃതിയിലാണ് മോതിരം ഡിസൈന്‍ ചെയ്തിരിക്കുന്നത്.
Story highlights: 12,638-Diamond Ring Sets World Record