ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 16,432 പേര്‍ക്ക്
December 29, 2020
രാജ്യത്ത് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണത്തില്‍ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,432 പേര്‍ക്കാണ് പുതിയതായി കൊവിഡ് രോഗം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേതാണ് കണക്കുകള്‍.
1,02,24,303 പേര്‍ക്കാണ് ഇതുവരെ രാജ്യത്താകെ കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചത്. ഇവരില്‍ 2,68,581 പേരാണ് നിലവില്‍ വിവിധ ഇടങ്ങളിലായി കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്. 98,07,569 പേര്‍ ഇതുവരെ രാജ്യത്ത് കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായി.
കഴിഞ്ഞ ഒരു ദിവസത്തിനിടെ 252 കൊവിഡ് മരണങ്ങളും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 1,48,153 പേരാണ് രാജ്യത്താകെ കൊവിഡ് രോഗം മൂലം മരണപ്പെട്ടത്. അതേസമയം 95.83 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
Story highlights: 16,432 New Covid cases reported in India