2021 ന്റെ ട്രെൻഡായി മഞ്ഞയും ഗ്രേയും നിറങ്ങൾ

December 18, 2020

അതിജീവനത്തിന്റെ കരുത്തും പ്രതീക്ഷയുടെ ഉണർവും പകരുന്ന പുതുവർഷത്തെ എതിരേൽക്കാനുള്ള ആവേശത്തിലാണ് ലോകജനത. പുതുവർഷത്തിന്റെ നിറം ഏതാകും എന്ന ചോദ്യമാണ് ഫാഷൻ ലോകത്ത് നിന്നും ഉയരുന്നത്. എന്നാൽ ഇത്തവണ ഒന്നല്ല രണ്ടു നിറങ്ങളാണ് പാന്റോൺ കളർ ഇൻസ്റ്റിറ്റ്യൂട്ട് 2021 ന്റെ നിറമായി അവതരിപ്പിക്കുന്നത്. ഗ്രേയും മഞ്ഞയുമാണ് ഇത്തവണ നിറങ്ങളായി ഫാഷൻ ലോകം അവതരിപ്പിക്കുന്നത്.

പ്രതീക്ഷയും കരുത്തും പകരുന്ന രണ്ട് നിറങ്ങളെയാണ് ഈ വർഷത്തെ നിറമായി അംഗീകരിച്ചിരിക്കുന്നത്. അൾട്ടിമേറ്റ് ഗ്രേ ആൻഡ് ഇല്ലുമിനേറ്റിങ്. സാധാരണ ഒരു നിറമാണ് പാന്റോൺ കളർ ഇൻസ്റ്റിറ്റ്യൂട്ട് ആ വർഷത്തിന്റെ നിറമായി അംഗീകരിക്കുന്നത്. എന്നാൽ ഇത്തവണ രണ്ടു നിറങ്ങളായിരിക്കും ഫാഷൻ ലോകത്തെ മുഴുവൻ സ്വാധീനിക്കുക. ഫാഷൻ ട്രെൻഡുകളിൽ മഞ്ഞ ഇടം പിടിച്ചിട്ട് കാലം കുറച്ചായി. സന്തോഷവും ഉത്സാഹവും പകരുന്ന നിറം എന്നാണ് മഞ്ഞയെ പൊതുവെ വിശേഷിപ്പിക്കുന്നത്. അതിനൊപ്പം കരുത്തും ആത്മധൈര്യവും പകരുന്ന അൾട്ടിമേറ്റ് ഗ്രേ കൂടി ചേരുമ്പോൾ ഫാഷൻ ലോകത്ത് ഒരു പുതിയ ട്രെൻഡ് ഉയരും തീർച്ച.

ഈ രണ്ടു നിറങ്ങളും വളരെ വ്യത്യസ്തവും സ്വതന്ത്രവുമായ നിറങ്ങൾ ആണെങ്കിലും ഇവ 2021 ന്റെ നിറമായി മാറുമ്പോൾ ഒരു പുതിയ പ്രതീക്ഷയായിരിക്കും ഇത് സമ്മാനിക്കുക എന്നാണ് ഫാഷന് ലോകത്തിന്റെ വിലയിരുത്തൽ. വസ്ത്രവിപണിയിൽ മാത്രമല്ല, ഫർണിച്ചർ, ഇന്റീരിയർ ഡിസൈനിങ്, ബ്യൂട്ടി ഇൻഡസ്റ്ററി തുടങ്ങിയ മേഖലകളിലും ഈ നിറങ്ങൾക്കായിരിക്കും ഇനി മേൽക്കോയ്‌മ.

Story Highlights:2 Colors of the Year 2021 According to the Pantone Institute