24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 20,021 പേര്‍ക്ക്
December 28, 2020

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 20,021 പേര്‍ക്ക് കൂടി കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേതാണ് കണക്കുകള്‍. ഇതോടെ രാജ്യത്താകെ കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 10,207,871 ആയി.
പ്രതിദിനം കൊവിഡ് രോഗത്തില്‍ നിന്നും മുക്തരാകുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. 97,82,669 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് മഹാമാരിയില്‍ നിന്നും മുക്തരായത്. നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 2,77,301 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്.
അതേസമയം കഴിഞ്ഞ ഒരു ദിവസത്തിനിടെ 279 കൊവിഡ് മരണങ്ങളും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ രാജ്യത്താകെ കൊവിഡ് മൂലം 1,47,901 പേരാണ് മരണപ്പെട്ടത്.
Story highlights: 20,021 New Covid Cases Reported in India