ഒരു കോടിയോടടുത്ത് രാജ്യത്തെ കൊവിഡ് കേസുകൾ; 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 22,065 കേസുകൾ
December 15, 2020
രാജ്യത്തെ കൊവിഡ് ബാധിതരുടെ പ്രതിദിന കണക്കിൽ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും കൊറോണ വൈറസ് പൂർണമായും വിട്ടൊഴിഞ്ഞിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,065 പുതിയ കേസുകളാണ് ഇന്ത്യയിൽ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 99 ലക്ഷം കടന്നു. 99,06,165 കൊവിഡ് കേസുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഒരു ദിവസത്തിനിടെ 354 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രോഗം ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 1,43,709 ആയി. 3,39,820 പേർ നിലവിൽ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നുണ്ട്. ഇന്ത്യയിൽ മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കൊവിഡ് ബാധിതരുള്ള സംസ്ഥാനം.
Story Highlights: 22,065 new covid cases reported in india