ഇന്ത്യയില്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 22,889 കൊവിഡ് കേസുകള്‍
December 18, 2020
രാജ്യത്ത് കഴിഞ്ഞ ഒരു ദിവസത്തിനിടെ 22,889 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ രാജ്യത്താകെ കൊവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 99,79,447 ആയി. അമേരിക്ക കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതും ഇന്ത്യയിലാണ്.
അതേസമയം രോഗമുക്തി നിരക്കില്‍ രാജ്യത്ത് വര്‍ധനവുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 31,087 പേരാണ് കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായത്. ഇതുവരെ 95,20,827 പേര് രോഗമുക്തി നേടിയിട്ടുണ്ട് രാജ്യത്ത്.
നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 3,13,831 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയിലുള്ളത്. അതേസമയം കഴിഞ്ഞ ഒരു ദിവസത്തിനിടെ 338 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. 1,44,789 പേരാണ് ഇതുവരെ കൊവിഡ് മൂലം ഇന്ത്യയില്‍ മരണപ്പെട്ടത്.
Story highlights: 22,889 New Covid Cases in India