ചൈനയെ വിജയത്തിലേക്ക് നയിക്കാൻ ചുക്കാൻ പിടിച്ചവരിൽ സ്റ്റാറായി 24-കാരിയും…

December 18, 2020

ചൈനയുടെ ചാങ് ഇ 5 ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്നും ഭൂമിയിലേക്ക് മടങ്ങിയെത്തിയ വാർത്ത കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർത്തകളിൽ ഇടം നേടുന്നുണ്ട്. ചൈനയുടെ ഈ ചാന്ദ്ര ദൗത്യത്തിന് പിന്നിലെ ഒരു പെൺസാന്നിധ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ വാർത്തകൾക്ക് വഴിതെളിയിക്കുന്നത്. സൗ ചെങ് യു എന്ന 24 കാരിയാണ് സോഷ്യൽ ഇടങ്ങളിലെ താരം. ചാങ് ഇ 5 ചന്ദ്ര ദൗത്യത്തിന്റെ സ്‌പേസ് കമാൻഡറാണ് സൗ ചെങ് യു.

ചാന്ദ്ര ദൗത്യത്തിന്റെ റോക്കറ്റ് കണക്ടർ സംവിധാനത്തിന്റെ ചുമതലയായിരുന്നു സൗ ചെങ് യുവിന്. ഈ ചെറുപ്രായത്തിൽ ഇത്രയും വലിയ നേട്ടത്തിന്റെ ഭാഗമായതിന്റെ പേരിലാണ് സൗ ചെങ് യു അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുന്നത്.

ചൈനാ നാഷ്ണല്‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷന്റെ ചാന്ദ്രപരിവേഷണത്തിന്റെ ഭാഗമായുള്ള പദ്ധതിയാണ് ചാങ് ഇ-5. കഴിഞ്ഞ ഏഴ് വർഷങ്ങൾക്കിടെ ചൈന നടത്തുന്ന മൂന്നാമത്തെ വിജയകരമായ ചന്ദ്രനിലിറങ്ങിയ ദൗത്യമാണ് ചാങ് ഇ 5. മുമ്പ് 1960 കളിലും 1970കളിലും അമേരിക്കയും സോവിയറ്റ് യൂണിയനും ഇത്തരത്തിലുള്ള ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Read also: ആകാശത്തേക്ക് കയറിപോകാൻ ഒരു ലിഫ്റ്റ്; അറിയാം ലോകത്തിലെ ഏറ്റവും ഉയരമുള്ള ലിഫ്റ്റിനെ…

അതേസമയം ദൗത്യത്തിന്റെ ഭാഗമായി ഏകദേശം രണ്ട് കിലോഗ്രാം പാറയും മണ്ണുമാണ് ചന്ദ്രനില്‍ നിന്നും ഭൂമിയില്‍ എത്തിച്ചിരിക്കുന്നത്. ചന്ദ്രനെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കുവാന്‍ വേണ്ടിയാണ് ഇവ ശേഖരിച്ചിരിരിക്കുന്നത്.

Story Highlights:24 year old woman behind chinas change 5 mission